റഷ്യന്‍ എണ്ണ വിഷയത്തില്‍ വാഷിംഗ്ടണുമായി ന്യൂഡല്‍ഹി യോജിച്ചില്ലെങ്കില്‍ തീരുവ ഇനിയും ഉയര്‍ത്തും: ട്രംപ്

റഷ്യന്‍ എണ്ണ വിഷയത്തില്‍ വാഷിംഗ്ടണുമായി ന്യൂഡല്‍ഹി യോജിച്ചില്ലെങ്കില്‍ തീരുവ ഇനിയും ഉയര്‍ത്തും: ട്രംപ്

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ് ഇറക്കുമതി വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനോട് ഇന്ത്യ യോജിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരേ ചുമത്തിയ തീരുവ ഇനിയും ഉയര്‍ത്തുമെന്നു അമേരിക്കന്‍ പ്രസിഡന്ഡറ് ഡോണള്‍ഡ് ട്രംപ്. 50 ശതമാനം തീരുവ ഈടാക്കിയത് പിന്‍വലിക്കുന്നതിനും സ്വതന്ത്ര വ്യാപാരകരാര്‍ നടപ്പാക്കുന്നതിനും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ്ട്രംപിന്റെ പുതിയ പ്രഖ്യാപനം.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമായി. ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തടങ്കലിനെത്തുടര്‍ന്ന് ആഗോള എണ്ണയെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെയാണ് ട്രംപ് ഇന്ത്യയുമായുള്ള കാര്യവും ചര്‍ച്ചയാക്കിയത്.

അമേരിക്കയ്ക്ക് വളരെ വേഗത്തില്‍ താരിഫ് ഉയര്‍ത്താന്‍ കഴിയും. പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി പ്രശംസിച്ച ട്രംപ് റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിലുള്ള തന്റെ അസംപ്തൃപ്തി മറച്ചുവെച്ചില്ല. റഷ്യയുമായുള്ള എണ്ണ കരാറില്‍ താന്‍ സന്തുഷ്ടനല്ലെന്നു മോദിക്ക് അറിയാമിരുന്നുവെന്നും ട്രംപ് പറയുന്നു.

റഷ്യന്‍ എണ്ണയില്‍ ഇന്ത്യ യുഎസ് അനുകൂല നിലപാട് ഉണ്ടാവുന്നില്ലെങ്കില്‍ താരിഫ് വര്‍ദ്ധനവ് ഒരു ഓപ്ഷനായി തുടരുമെും ട്രംപ് വ്യക്്തമാക്കി. 2025 ഓഗസ്റ്റില്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആഘാതമുണ്ടാക്കിയിരുന്നു.ഇതിനു പിന്നാലെയുള്ള പുതിയ പ്രതികരണം കൂടുതല്‍ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

Will raise tariffs further if New Delhi does not agree with Washington on Russian oil issue: Trump

Share Email
LATEST
More Articles
Top