വാഷിങ്ടൺ: താൻ മാതൃ രാജ്യത്തേക്ക് തിരികെ വരുമെന്ന് അടിയന്തരമായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വെനസ്വേലിയ പ്രതിപക്ഷ നേതാവും നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറിന മച്ചാഡോ. നിക്കോളാസ് മഡുറോയു മായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വെനസ്വേലിയിൽ നിന്നും പാലായനം ചെയ്തിട്ടുള്ള മച്ചാഡോ അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജ്യത്തേക്ക് തിരികെ എത്തുമെന്ന് പറഞ്ഞത്.
നിക്കോളാസ് മഡുറോയുടെ അറസ്റ്റിനു പിന്നാലെയാണ് മച്ചാഡോ പ്രതികരിച്ചത്. നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി തുറുങ്കിലടച്ച സാഹചര്യത്തിൽ വെനസ്വേലയിലേക്കു തിരിച്ചുവരുമെന്നും രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ‘ഫോക്സ‌് ന്യൂസി’നു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. മഡുറോയെ അട്ടിമറിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അവർ നന്ദിപറഞ്ഞു.
ഭണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെപേരിൽ മഡുറോസർക്കാർ അറസ്റ്റുവാറന്റ് ഇറക്കിയതിനെത്തുടർന്ന് ഒളിവിലാണ് മച്ചാഡോ. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ചതിന്റെയും പേരിൽ 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മച്ചാഡോയ്ക്ക് ലഭിച്ചിരുന്നു.
സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് വീണ്ടും നടത്തുക യാണെങ്കിൽ 90 ശതമാനം വോട്ടോടെ ഞങ്ങൾതന്നെ ജയിക്കും -അവർ ‘ഫോക്സ് ന്യൂസി’നോടു പറഞ്ഞു. കഴിഞ്ഞതവണ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് മഡുറോ മൂന്നാമതും അധികാര ത്തിലേറി യതെന്നാണ് പ്രതിപക്ഷം പറയുന്നത്.
നിലവിലെ താത്കാലിക പ്രസിഡന്റ് ഡെൽസി മഡുറോസർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ മുഖ്യആസൂ ത്രകയാ ണെന്നും അവർ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ ചാരയാണെന്നും മച്ചാഡോ ആരോപിച്ചു. അതിനിടെ, മഡുറോയെ പിടികൂടാൻ സഹകരിച്ചവരെ അറസ്റ്റുചെയ്യാൻ ഡെൽസിയുടെ സർക്കാർ ഉത്തരവിട്ടു.
will return to Venezuela, elections must be held: Opposition leader Maria Corina Rachado













