ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കേരളാ കോണ്‍ഗ്രസ്- എമ്മിനോ? സീറ്റ് ലഭിച്ചാല്‍ യുവ നേതാവിനെ രംഗത്തിറക്കാന്‍ കേരളാ കോണ്‍ഗ്രസ്

ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കേരളാ കോണ്‍ഗ്രസ്- എമ്മിനോ? സീറ്റ് ലഭിച്ചാല്‍ യുവ നേതാവിനെ രംഗത്തിറക്കാന്‍ കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണി വിടില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ തലസ്ഥാന ജില്ലയില്‍ കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റു നല്കിയേക്കുമെന്ന സൂചന പുറത്തുവരുന്നു. എല്‍ഡിഎഫോ കേരളാ കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ വ്യക്തത ഒന്നും നല്കിയിട്ടില്ലെങ്കിലും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിനു വേണമെന്ന തീരിതിയുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ആന്റണി രാജു എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍ തൊണ്ടി മുതല്‍സകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടമായി. ആറു വര്‍ഷത്തേയ്ക്ക് മത്സരിക്കാനും അയോഗ്യത കല്പിക്ക പ്പെട്ടതോടെയാണ് ഈ മണ്ഡലത്തില്‍ അവകാശവാദം ഉന്നയിക്കാനുള്ള നീക്കം കേരളാ കോണ്‍ഗ്രസ് സജീവമാ ക്കിയിട്ടുള്ളത്.

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ തീരദേശ ജനതയുടെ വോട്ടു കൂടുതലായുള്ള ഈ മണ്ഡലത്തില്‍ തീരദേശത്തു നിന്നു തന്നെയുള്ള ഒരാളെ മത്സരിപ്പിച്ചാല്‍ വിജയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് അഭിപ്രായം മുന്നോട്ടുവെയ്ക്കുന്നുണ്ട്.
ഇടതുമുന്നണിയുടെ സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

കേരളാ കോണ്‍ഗ്രസിന് മണ്ഡലം നല്കിയാല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തീരദശേ മേഖലയില്‍ സജീവ പ്രവര്‍ത്തകനുമായ ബിന്‍സണ്‍ ഗോമസിനെ സ്ഥാര്‍ഥി യാക്കാനാണ് നീക്കം. യുവാവെന്ന പരിഗണനയും ഒപ്പം നഗരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയുമെന്നത് ബിന്‍സണിന് ഗുണകരമാകും.

ആന്റണി രാജുവിനും ബിന്‍സണിന്റെ സ്ഥാനാര്‍ഥിത്വത്തിനോട് അനുകൂലമയാ നിലപാടാവും ഉണ്ടാവുക. പാര്‍ട്ടി നേതൃത്വത്തിനിടയിലും അണികള്‍ ക്കിടയിലും ബിന്‍സണ് സ്വീകാര്യത ഉണ്ട്.  കേരളകോണ്‍ഗ്രസിന് സീറ്റ് ലഭിക്കുകയാണെങ്കില്‍ പരിഗണി ക്കപ്പെടാവുന്ന മറ്റൊരു പേര് കേരളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ നാടാരുടേതാണ്. വര്‍ഷങ്ങളായുള്ള പ്രരവര്‍ത്തന പാരമ്പര്യമാണ് സഹായ ദാസനാടാര്‍ക്ക് മുതല്‍ക്കൂട്ട്.

എന്നാല്‍ സാമുദായിക ഇക്വേഷനുകള്‍ നോക്കുമ്പോള്‍ ബിന്‍സണിന് സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന സൂചനകള്‍.

Will the Thiruvananthapuram Central seat contested by Antony Raju be given to Kerala Congress? If it gets the seat, Kerala Congress will field a young leader

Share Email
LATEST
More Articles
Top