തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‌ക്കെ കേരളാ കോണ്ഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറുമോ എന്ന ചോദ്യം ശക്തമാകുന്നു. മുന്നണി മാറ്റത്തെ അനുകൂലിച്ചും എതിര്‍ത്തും കേരളാ കോണ്‍ഗ്രസില്‍ തന്നെ രണ്ടു ചേരികള്‍ രൂപപ്പെട്ടതായാണ് സൂചന. ഇതിനിടെ നിര്‍ണായക പ്രഖ്യാപനം നടത്താനായി ജോസ് കെ മാണി ഇന്ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുന്നണി മാറുമോ ഇല്ലയോ എന്നതില്‍ ഈ പത്രസമ്മേളനത്തില്‍ വ്യക്തമായ വിവരങ്ങള്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ പ്രഖ്യാപിച്ചേക്കും.
മുന്നണിമാറ്റ വാദങ്ങള്‍ നിഷേധി ക്കുകയാണെങ്കിലും അണിയറയില്‍ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് നടത്തുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. . എന്നാല്‍, ഇക്കാര്യ ത്തില്‍ മറ്റന്നാള്‍ നിര്‍ണായകമാകും. സ്റ്റിയറിങ് കമ്മിറ്റിയില്‍ മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. മുന്നണി മാറ്റം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്നലെ ഇത് സംബന്ധിച്ച് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാ ക്കിയിട്ടുള്ളതാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം പാര്‍ട്ടി അസ്ഥിരപ്പെടുത്താന്‍ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് തുടരും എന്ന അടിക്കുറുപ്പോടെ റോഷി അഗസ്റ്റിനും ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയിരുന്നു.
Will they join hands with the UDF… or will they leave hands with the LDF: The suspense over the change of front of the Kerala Congress continues; Jose K Mani calls a crucial press conference










