swayamvara
pulimoottil

ശീതകൊടുങ്കാറ്റ്: അമേരിക്കയിലെ 17 സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; 2,300 വിമാനങ്ങള്‍ റദ്ദാക്കി

ശീതകൊടുങ്കാറ്റ്: അമേരിക്കയിലെ 17 സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; 2,300 വിമാനങ്ങള്‍ റദ്ദാക്കി
Share Email

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അതിശക്തമായ ശീതകൊടുങ്കാറ്റിന്റെ സാധ്യത പരിഗണിച്ച് 17 സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂ മെക്‌സിക്കോ മുതല്‍ തെക്ക് വടക്കുകിഴക്ക് വരെ കൊടുങ്കാറ്റ് വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ന്യൂ മെക്‌സിക്കോ മുതല്‍ മെയ്ന്‍ വരെ ശീതകൊടുങ്കാറ്റിന്റെ കാഠിന്യമുണ്ടാവും. 180 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. അപകടകരമായ ഹിമപാതവും മഞ്ഞുവീഴ്ചയും മൂലം തെക്കന്‍ മേഖല സ്തംഭനാവസ്ഥയിലാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.

ശനിയാഴ്ച്ച യുഎസില്‍ 2,300 വിമാനസര്‍വീസുകള്‍ റദ്ദാക്കി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ന്യൂ മെക്‌സിക്കോയിലും ടെക്‌സസ് പാന്‍ഹാന്‍ഡിലിലും കടുത്ത മഞ്ഞുവീഴ്ച്ചയോടെയാണ് കൊടുങ്കാറ്റ് വീശിയടിക്കുക.ഡാളസിലും ഒക്ലഹോമ സിറ്റിയിലും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാവും. തെക്കന്‍ മേഖലകളില്‍ ശനിയാഴ്ച്ച മഞ്ഞുവീഴ്ച്ച അതിരൂക്ഷമാകും. ശനിയാഴ്ച രാവിലെ, ടെക്‌സസ് മുതല്‍ അര്‍ക്കന്‍സാസ് വരെയും ടെന്നസി വരെ രൂക്ഷമായ മഞ്ഞുവീഴ്ച്ചയുണ്ടാവും.

ശനിയാഴ്ച ഉച്ചയോടെ, ഇന്ത്യാനാപോളിസിലും സിന്‍സിനാറ്റിയിലേക്കും, വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണിലേക്കും മഞ്ഞുവീഴ്ച വ്യാപിക്കും.
ശനിയാഴ്ച വൈകുന്നേരത്തോടെ, ന്യൂ മെക്‌സിക്കോ മുതല്‍ കരോലിനാസ് വരെ രാജ്യത്തിന്റെകൂടുതല്‍ മേഖലകളിലേക്ക് മഞ്ഞുവീഴ്ച്ച വ്യാപിക്കുംഡാളസ്, ഷ്രെവ്‌പോര്‍ട്ട്, ലൂസിയാന, മെംഫിസ്, ടെന്നസി, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ശൈത്യകാല മഞ്ഞുവീഴ്ച്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്.

ശൈത്യക്കാറ്റ്് ഞായറാഴ്ച പുലര്‍ച്ചെ കിഴക്കോട്ട് നീങ്ങി സിന്‍സിനാറ്റിയിലേക്കും, വാഷിംഗ്ടണ്‍ ഡി.സി.യിലേക്കും, ഫിലാഡല്‍ഫിയയിലേക്കും എത്തും,
ഞായറാഴ്ച്ച പുലര്‍ച്ചെയോടെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഉച്ചയോടെ, മഞ്ഞ് ന്യൂയോര്‍ക്ക് സിറ്റിയിലെത്തുമെന്നും കാലാവസ്ഥാ നിീക്ഷണ കേന്ദ്രം സൂചനകള്‍ നല്കുന്നു.

WINTER STORMAt least 17 states declare state of emergency

Share Email
LATEST excelnclexrn
Top