തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളം ആഗോള വ്യാപാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിന്‍ഫ്രയില്‍ നിക്ഷേപിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്നുള്ള റോഡ്, റെയില്‍ സൗകര്യങ്ങള്‍ക്കും സ്ഥലമേറ്റെടുക്കലുകള്‍ക്കും വേണ്ടിയാണ് 1000 കോടി വകയിരുത്തിയിരിക്കുന്നത്.
With the realization of the Vizhinjam project, Kerala will occupy a crucial position on the global trade map: Finance Minister













