ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി ‘സ്‌നേഹപൂര്‍വ്വം 2026’ വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.
ഹൂസ്റ്റണ്‍ പ്രവിശ്യ പ്രസിഡന്റ് തോമസ് സ്റ്റീഫന്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഹ്യൂസ്റ്റണ്‍ പ്രവിശ്യ ചെയര്‍മാന്‍ അഡ്വ. ലാല്‍ എബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍ ആമുഖപ്രസംഗം നടത്തി.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ. പി ജോര്‍ജ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു.
തുടര്‍ന്ന് ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആഗോള നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. അമേരിക്ക റീജണ്‍ ചെയര്‍ ഡോ. ഷിബു സാമുവല്‍, റീജണല്‍ പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. പുതുവത്സര സന്ദേശം ഡോ. ബാബു സ്റ്റീഫന്‍ അവതരിപ്പിച്ചു.
സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ലക്ഷ്മി പീറ്റര്‍ അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാന്‍ഡും ഫാഷന്‍ ഷോയും ശ്രദ്ധേയമായി. മികച്ച അവതരണവും സംഘാടക മികവും ലൈവ് മ്യൂസിക്ഫാഷന്‍ ഷോ വിഭാഗം വന്‍ വിജയമായി. പ്രിന്‍സി ജെയിംസും ആര്യ ജെയിംസും അവതരിപ്പിച്ച സെമിക്ലാസിക്കല്‍ നൃത്തവും സദസിന്റെ പ്രശംസ നേടി.

പരിപാടിയിലെ പ്രധാന ആകര്‍ഷണമായി മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാടിന് ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിച്ചു. ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അവാര്‍ഡ് കൈമാറി. തുടര്‍ന്ന് മേയര്‍ റോബിന്‍ ഇലക്കാട്ട് നന്ദിപ്രസംഗം നടത്തി.
ആരോഗ്യസമൂഹസേവന മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി മറിയമ്മ തോമസിനും മേരി തോമസീനും അവാര്‍ഡ് നല്‍കി.വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ബിജു ഇട്ടന്‍ ആശംസകള്‍ അര്‍പ്പിച്ച് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് പുരസ്‌കാരം സമ്മാനിച്ചു. മേയര്‍ കെന്‍ മാത്യൂവിനും പോലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറ, സ്റ്റാഫോര്‍ഡ് സിറ്റി പ്ലാനിംഗ് ആന്‍ഡ് സോണിംഗ് കമ്മീഷണര്‍ മാത്യു വൈരാമണ്‍, ലക്ഷ്മി പീറ്റര്‍ എന്നിവര്‍ക്കും പ്രത്യേക അനുമോദനം നല്‍കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാഗ് പ്രസിഡന്റ് റോയി മാത്യുവിനെയും മാഗ് നേതൃത്വത്തെയും ചടങ്ങില്‍ ആദരിച്ചു. വോട്ട്‌സ് ഓഫ് താങ്ക്‌സോടെ പരിപാടി സമാപിച്ചു.ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും സന്ദേശമാണ് ‘സ്‌നേഹപൂര്‍വ്വം 2026’ പുതുവത്സരാഘോഷം ഉയര്‍ത്തിപ്പിടിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
World Malayali Council Houston gathering turns colorful: Mayor Robin Elakatt receives Global Citizen Award













