ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ കൃത്യമായി വാര്‍ഷിക ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അതിരൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട് .130 രാജ്യങ്ങളാണ് ഇത്തരത്തില്‍ ഫീസ് അടയ്ക്കാതെ ഉള്ളത്. ഇതില്‍ യുഎ്‌സ് മാത്രം നല്കാനുള്ളത്400 കോടി ഡോളറാണെന്നും അമേരിക്കന്‍ വിഹിതം കിട്ടാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
നിലവിലെ യുഎന്‍ സാമ്പത്തിക നിയമങ്ങളില്‍ മാറ്റം വരുത്തുകയോ 193 അംഗരാജ്യങ്ങളും കുടിശിക അടയ്ക്കുകയോ ചെയ്തില്ലെങ്കില്‍ സംഘടന സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക 219.6 കോടി ഡോളര്‍ നല്‍കാനുണ്ട്.
ഇതില്‍ 76.7 കോടി ഡോളര്‍ ഈ വര്‍ഷം മാത്രം അടയ്ക്കേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാന ദൗത്യങ്ങള്‍ക്കായി 180 കോടി ഡോളര്‍ തുക വേറെയും നല്‍കാനുണ്ട്. ഈ തുക വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുടിശികയില്‍ വെനസ്വേലാണ് രണ്ടാമതുള്ളത്. 60 രാജ്യങ്ങള്‍ മാത്രമാണ് തങ്ങളുടെ വാര്‍ഷിക വിഹിതം പൂര്‍ണമായും അടച്ചത്.
130 countries not paying annual fees: United Nations in severe financial crisis













