കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പൊഖ്‌റാനില്‍ നിന്ന് കാഠ്മ ണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ധാഡിങ് ജില്ലയില്‍ ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. അപ കടത്തില്‍ ആറ് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 27 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു
18 killed as bus falls into river in Nepal; one New Zealander among dead













