കൊള്‍ട്ടണ്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഖനി അപകടത്തില്‍ 200 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കോംഗോയിലെ കിഴക്കന്‍ മേഖലയിലുള്ള കൊള്‍ട്ടന്‍ ഖനിയിലാണ് അതിശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നോര്‍ത്ത് കിവു പ്രവിശ്യയിലെ റുബായ ഖനന മേഖലയിലാണ് ലോകത്തെ നടുക്കിയഅപകടം സംഭവിച്ചത്. ഈ മേഖലയുമായി ആശയവിനിമയത്തിനുള്ള സൗകര്യം കുറവയാതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ പ്രതിസന്ധിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ഖനി അപകടത്തിന്റെ തീവ്രത മനസിലാക്കാന്‍ പോലും ഏറെ വൈകിയ സാഹചര്യമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ഒരു മലനിരയുടെ ഭാഗം ഇടിഞ്ഞുവീണ് ഖനിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ണടിയിലായത്. വ്യാഴാഴ്ച രാവിലെ രണ്ടാമതും ഉരുള്‍പൊട്ടലുണ്ടായതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. വിമതര്‍ നിയമിച്ച പ്രാദേശിക അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച്, മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
200 killed in Congo mine accident: Rescue operations continue













