കാനോ(നൈജീരിയ) : ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ഉണ്ടായ ട്രക്ക്് അപകടത്തില്‍ 30 പേര്‍ക്ക് ദാരുണാന്ത്യം.
ഞായറാഴ്ച പുലര്‍ച്ചെയയാണ് അപകടമുണ്ടായത്. കാനോയിലെ ഗെസാവ മേഖലയിലെ ക്വാനര്‍ ബാര്‍ഡിലെ ഹൈവേയിലാണ് യാത്രക്കാരെ കയറ്റി വന്ന ട്രക്ക് അമിത വേഗം മൂലം നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഗുജുംഗു പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടതെന്ന് കാനോ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഗവര്‍ണര്‍ അബ്ബ കബീര്‍ യൂസഫിന്റെ വക്താവ് സനുസി ബട്ടൂര്‍ ദാവക്കിന്‍ ടോഫ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെയും കാനോയിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗവര്‍ണര്‍ വ്യക്തമാക്കി. . കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടീഷ് ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ആന്തണി ജോഷ്വയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ലാഗോസ്-ഇബാദാന്‍ എക്‌സ്പ്രസ് വേയില്‍ വെച്ച് ഇതേ രീതിയില്‍ അപകടം സംഭവിച്ചിരുന്നു.
30 killed in truck accident in Nigeria











