കൊളറാഡോ: കൊളറാഡോയിൽ വ്യാപകമായി വാഹനങ്ങൾ കൂട്ടിയിടിച്ചു നാലുപേർ കൊല്ലപ്പെട്ടു. ശൈത്യ കാറ്റിനെ തുടർന്നുള്ള പ്രതികൂല കാലാവസ്ഥയാണ് വാഹനങ്ങൾ കൂട്ട അപകടങ്ങൾ ഉണ്ടാക്കാ ൻ കാരണമായത്.
ശക്തമായപൊടി കാറ്റു വീശിയതിനാൽ മുന്നിൽ പോകുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സാഹചര്യം മൂലമാണ് അപകടം എന്നാണ് നിഗമനം. ദൃശ്യപരത പൂജ്യം വരെ കുറഞ്ഞതായി അധികൃതർ പറഞ്ഞു.
കൊളറാഡോ സ്പ്രിംഗ്സിന് ഏകദേശം 40 മൈൽ തെക്കുള്ള പ്യൂബ്ലോയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു.
കൊളറാഡോ സ്റ്റേറ്റ് പട്രോൾ പ്രകാരം, 30-ലധികം വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിരുന്നു. കൊളറാഡോ സ്റ്റേറ്റ് പട്രോളിലെ മേജർ ബ്രയാൻ ലിയോൺ സിന്റെ റിപ്പോർട്ട് പ്രകാരം അപകടത്തി ൽപ്പെട്ട വാഹനങ്ങളിൽ കുതിര ട്രെയിലറുകൾ, എസ്‌യുവികൾ, പാസഞ്ചർ വാഹനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
പ്രതികൂല കാലാവസ്ഥയിലാണ് .ഈ കൂട്ടിയിടി ഉണ്ടായതെന്ന് ലിയോൺസ് പറഞ്ഞു, കനത്ത കാറ്റിനൊപ്പം മണ്ണ് കൂടി വീണതോടെ കാഴ്ച കുറയുകയും ഇത് അപകടത്തിന് കാരണമാവുകയും ആയിരുന്നു.
അപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റ 29 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അയോവ കമ്മ്യൂണിറ്റി കോളജ് ബേസ്ബോൾ ടീം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 19 വയസ്സുള്ള കളിക്കാരൻ മരിച്ചതായി ലിയോൺസ് പറഞ്ഞു. ദൃശ്യപരത കുറവായതിനാൽ, സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ യാത്ര വൈകിപ്പിക്കാൻ ഡ്രൈവർമാരോട് കൊളറാഡോ സ്റ്റേറ്റ് പട്രോൾ അഭ്യർഥിച്ചു
ചൊവ്വാഴ്ച മേഖലയിൽ ശക്തമായ കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. പ്യൂബ്ലോയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സമതലങ്ങളിൽ “സാധാരണയായി പൊടിക്കാറ്റ് വീശാൻ” സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി,
4 dead in pile-up crash in Colorado involving over 30 vehicles, including multiple semis:













