മെക്സിക്കൻ സിറ്റി: അമേരിക്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തി അയയ്ക്കുന്ന സംഘത്തിലെ തലവൻ എൽ മെഞ്ചോയെ മെക്സിക്കൻ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായ അതിക്രമങ്ങളിൽ ജീവൻ നഷ്ടമായത് 73 പേർക്ക്.
ഇതിൽ ലഹരി മരുന്നു സംഘാംഗങ്ങളും സൈനികരും ഉൾപ്പെടുന്നു കഴിഞ്ഞദിവസം ലഹരി കടത്ത് സംഘത്തിന്റെ ഒളിത്താവളം ആക്രമിച്ചാണ് എൽ മാഞ്ചോയെ കൊല പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അക്രമണം പൊട്ടിപ്പുറപ്പെട്ടത്
ലഹരി കടത്ത് സംഘം വീണ്ടും ആക്രമണം നടത്തുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ കൊല്ലപ്പെട്ടവരിൽ സുരക്ഷാ സേന അംഗങളും കാർട്ടൽ അംഗങ്ങളും സാധാരണ ജനങ്ങളും ഉൾപ്പെടുന്നു.
“എൽ മെഞ്ചോ ” എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെർവാന്റസ്, മെക്സിക്കോയിൽ അതിവേഗം വളരുന്ന ലഹരി ക്രിമിനൽ ശൃംഖലകളിലൊന്നിന്റെ തലവനായിരുന്നു.അമേരിക്കയിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിനും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിനും നേതൃത്വം നൽകിയിരുന്നു
എൽ മെഞ്ചോ യുടെ കൊലപാതകത്തിന് പിന്നാലെ റോഡുകൾ തടയുകയും വാഹ നങ്ങൾക്ക് തീയിടുന്നതും ഉൾപ്പെടെയുള്ള വ്യാപകമായ അക്രമണം നടന്നു
രഹസ്യ വിവരത്തെ തുടർന്ന് സെഗുവേര സെർവാന്റസും രണ്ട് അംഗരക്ഷകരും ഒരു വനപ്രദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു വെടിവയ്പ്പിൽ ഗുരുതരമായി പരി ക്കേറ്റു. അവരെ കസ്റ്റഡിയി ലെടുക്കു കയും മെക്സിക്കോ സിറ്റിയി ലേക്കു കൊണ്ടു വരുന്ന വഴിയിൽ മരിക്കുകയും ചെയ്തുവെന്ന് ട്രെവില്ല പറഞ്ഞു.
ആറ് വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മെക്സിക്കൻ നാഷണൽ ഗാർഡിലെ 25 അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് സുരക്ഷാ സെക്രട്ടറി ഒമർ ഗാർസിയ ഹാർഫുച്ച് പറഞ്ഞു.
ജാലിസ്കോയിൽ ഏകദേശം 30 ക്രിമിനൽ പ്രതികൾ കൊല്ലപ്പെട്ടതായും അയൽ സംസ്ഥാനമായ മൈക്കോവാക്കനിൽ മറ്റ് നാല് പേർ കൊല്ലപ്പെട്ടതായും ഹാർഫുച്ച് പറഞ്ഞു. ഒരു ജയിൽ ഗാർഡും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസിലെ ഒരു ഏജന്റും കൊല്ലപ്പെട്ടു.
അക്രമ ഭീഷണി ഉയർന്നതോടെ, നിരവധി മെക്സിക്കൻ സംസ്ഥാനങ്ങൾ തിങ്കളാഴ്ച സ്കൂൾ റദ്ദാക്കി.
73 people dead in operation to capture Mexican drug lord and its violent aftermath
,













