ന്യൂഡൽഹി • മാസങ്ങൾക്ക് മുമ്പ് അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് വിമാനം തകർന്നുവീണു 260 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അപകട കാരണം പൈലറ്റിന്റെ ഗുരുതര നീക്കം മൂലം എന്ന സൂചന ഇത് സംബന്ധിച്ച് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് ആണ് ഇപ്പോൾ വ്യാപക ചർച്ച ആയിരിക്കുന്നത്. കൊറിയൻ ഡറ സെല്ല എന്ന മാധ്യമത്തിലാണ് റിപ്പോർട്ട് വന്നത്.
എന്നാൽ ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് പൂർണമായും തള്ളുന്ന നിലപാടാണ് പൈലറ്റ് അസോസിയേഷൻ സ്വീകരി ച്ചിട്ടുള്ളത് തകർന്നുവീണ എഐ 171 ബോയിങ് വിമാനത്തിന്റെ പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യൻ അന്വേഷണ സംഘം നിഗമനത്തി ലെത്തിയതായി സൂചനയെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും. രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന രീതിയിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് പൈലറ്റാ ണെന്ന് വ്യക്‌തമായതായി റിപ്പോർട്ടിൽ പറയുന്നുവെന്നും ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിനു നേരെയാണ് അന്വേഷണ സംഘത്തിന്റെ വിരൽ ചൂണ്ടുന്നത്.
2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ, പൈലറ്റ് അസോസി യേഷനുകളും സബർവാളിന്റെ കുടുംബവും ഈ ആരോപണങ്ങൾ തള്ളി. വിമാന നിർമാ താക്കളെയും എയർലൈനിനെയും രക്ഷി ക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു.
Ahmedabad plane crash: Pilot switched off engine, says Italian media report











