സജി പുല്ലാട്
ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (ഐനാഗ്) എന്ന സംഘടനയുടെ 32മത് വിപുലമായ വാര്‍ഷിക ആഘോഷങ്ങള്‍ മെയ് രണ്ടിന് സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ സെന്ററില്‍ ‘നഴ്‌സസ് ഗാല 2026’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
ആതുര ശുശ്രൂഷ രംഗത്തെ കാവല്‍ മാലാഖമാര്‍ എന്നറിയപ്പെടുന്നതും, ആരോഗ്യ പരിപാലന മേഖലയില്‍ കഠിനാദ്ധ്വാനം ചെയ്യുന്നതുമായ ഇന്ത്യക്കാരില്‍ ഏറ്റവും അധികം മലയാളികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഐനാഗ് .നേഴ്‌സിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കല്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായ ഡിന്നര്‍ ഉള്‍പ്പെടെ വന്‍ ആഘോഷമാണ് ഐനാഗ് ഒരുക്കുന്നത്.
500 ല്‍ അധികം പേരെ പ്രതീക്ഷിക്കുന്ന ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കുന്നത് പ്രസിഡണ്ട് ബിജു ഇട്ടന്റെ നേതൃത്വത്തിലാണ് . ആതുര ശുശ്രൂഷാ രംഗത്ത് ലോകമെമ്പാടും ഏറ്റവും ശ്രേഷ്ഠമായ സേവനം അനുഷ്ഠിക്കുന്നത് ഇന്ത്യക്കാരാണ് പ്രത്യേകിച്ച് മലയാളികള്‍. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ബൃഹത് പ്രോഗ്രാമിലേക്ക് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിവിധതരം സ്‌പോണ്‍സര്‍ഷിപ്പിനായി താല്പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക.
ബിജു ഇട്ടന്‍(പ്രസിഡണ്ട്) 713 580 4532.
ജീന അറയ്ക്കല്‍ (സെക്രട്ടറി)832 520 4827.
ശോഭാ മാത്യു( പ്രോഗ്രാം കോഡിനേറ്റര്‍)847 921 2026.
രജിസ്‌ട്രേഷന്‍ IANAGH.ORG എന്ന വെബ്‌സൈറ്റിലൂടെ നടത്താവുന്നതാണ്.
AINAG ‘Nurses Gala 2026’ to be held on May 2 at the Stafford Emmanuel Centre













