ലണ്ടന്‍: ഇന്ധന വിതരണ നിയന്ത്രണ സ്വിച്ചില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നഎയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തിരിച്ചിറക്കി. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച എഐ 132 വിമാനമാണ് തിരിച്ചിറക്കിയത്.
സ്വിച്ചില്‍ അസാധാരണമായ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഇന്ധന നിയന്ത്രണ സ്വിച്ച് രണ്ട് തവണ കട്ട്ഓഫ് ആയി.
.ഗുരുതരമായ ഈ പ്രശ്‌നം കണ്ടെത്തിയതോടെ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. വിമാനത്തിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
Air India Boeing flight from London to Bangalore diverted due to fuel supply control switch failure













