ദില്ലി: എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കി. ഹിത്രൂ – ബെംഗളൂരു എയർ ഇന്ത്യ ഡ്രീംലൈനർ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഇന്ധന സ്വിച്ച് (fuel switch) ഓഫായാത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിരിച്ചിറക്കിയത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ)യെ അറിയിക്കുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്ര അവസാനിപ്പിക്കുകയുമായിരുന്നു. സമാനമായ വിഭാഗത്തിൽപ്പെട്ട വിമാനമാണ് അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ അപകടത്തിൽപ്പെട്ടിരുന്നത്. ഇതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. തകരാറിനെക്കുറിച്ച് ഡി ജി സി എ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













