മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാന സര്‍വീസ്: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ320 വിമാനത്തിന് ഒരുകോടി പിഴ

മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാന സര്‍വീസ്: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ320 വിമാനത്തിന് ഒരുകോടി പിഴ

ന്യൂഡല്‍ഹി: ഡിജിസിഎ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടി വിമാന സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപയുടെ പിഴ. എയര്‍ബസ് എ320 വിമാനം എയര്‍ വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയതിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിഴയിട്ടത്. വേണ്ടത്ര അനുമതിയ ഇല്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍.

വിമാനത്തിന്റെ അറ്റകുറ്റപ്പണിസംബന്ധിച്ച രേഖകള്‍, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്നു വ്യക്തമാക്കുന്ന പരിശോധന റിപ്പോര്‍ട്ട് ആണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്.

എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു സര്‍വീസ്. ഈ മാസം അഞ്ചിനാ്ണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണമെന്നും നിര്‍ദേശിക്കുന്നു.

Air India’s Airbus A320 fined Rs 1 crore for violating flight service standards

Share Email
LATEST
More Articles
Top