ട്രംപിന്റെ ഫ്ലോറിഡയിലെ വസതിക്കു നേരെ ആക്രമണ ശ്രമം, അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി

ട്രംപിന്റെ ഫ്ലോറിഡയിലെ വസതിക്കു നേരെ ആക്രമണ ശ്രമം, അക്രമിയെ  വെടിവച്ചു കൊലപ്പെടുത്തി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയിൽ വീണ്ടും ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തി. വസതിയുടെ സുരക്ഷാ പരിധി ലംഘിച്ച് അകത്തുകയറാൻ ശ്രമിച്ച ഇയാളെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തടയുകയും തുടർന്നുണ്ടായ വെടിവയ്പ്പിൽ അക്രമി കൊല്ലപ്പെടുകയുമായിരുന്നു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഭവസമയത്ത് ഡോണൾഡ് ട്രംപ് വസതിയിലുണ്ടായിരുന്നില്ല. അദ്ദേഹം വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണ ശ്രമത്തെത്തുടർന്ന് മാർ-എ-ലാഗോയുടെ സുരക്ഷ ശക്തമാക്കുകയും പ്രദേശം പൂർണ്ണമായും സീക്രട്ട് സർവീസിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഈ സംഭവത്തെ കാണുന്നത്.

Armed Intruder Shot Dead at Donald Trump’s Mar-a-Lago Estate

Share Email
LATEST
Top