വരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള; പോരാട്ടത്തിനിറങ്ങുന്നത് ആറു ടീമുകള്‍; മത്സരം മേയ് 27 മുതല്‍ ജൂണ്‍ ആറു വരെ  

വരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള; പോരാട്ടത്തിനിറങ്ങുന്നത് ആറു ടീമുകള്‍; മത്സരം മേയ് 27 മുതല്‍ ജൂണ്‍ ആറു വരെ  

തിരുവനന്തപുരം:  കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് ആരംഭിക്കുന്നു. ആറു ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. മേയ് 27 മുതല്‍ ജൂണ്‍ ആറുവരെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്സ് സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്

തിരുവനന്തപുരത്ത് നടന്ന  ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.  ലീഗ് 10 ദിവസമായാണ് നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും.

തിരുവനന്തപുരം ക്യാപിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോള്‍ഫിന്‍സ്, കൊച്ചി സ്റ്റാലിയന്‍സ്, തൃശൂര്‍ ടസ്‌ക്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗില്‍ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിര്‍വ്വഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, ‘ഡങ്കന്‍’ എന്ന ഭാഗ്യചിഹ്നവും ചടങ്ങില്‍ പുറത്തി റക്കി. യുവത്വത്തിന്റെ കരുത്തിനെയും കായിക ഐക്യത്തെയുമാണ് ‘ഡങ്കന്‍’ പ്രതിനിധീകരിക്കുന്നത്.

അണ്ടര്‍-14, അണ്ടര്‍-19 ആണ്‍കു .ട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി, സമഗ്ര വികസന പദ്ധതിയായാണ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ജില്ലാതല സ്‌കില്‍ ചലഞ്ചുകള്‍, റീജിയണല്‍ ട്രയലുകള്‍, ഡിജിറ്റല്‍ ലേലം എന്നിവ അടങ്ങുന്ന വിപുലമായ സംവിധാനമാണിത്.


ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ കുല്‍വിന്ദര്‍ സിംഗ് ഗില്‍, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസി യേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ്.എ.എസ്. അന്‍വര്‍, ഐആര്‍എസ് (റിട്ട.) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
Basketball League Kerala is coming; Six teams are competing; The match will be held from May 27 to June 6 at the Kochi Regional Sports Center.

Share Email
LATEST
Top