വാഷിംഗ്ടണ്‍: അമേരിക്കയുമായി വ്യാപാരകരാറിന് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെങ്കില്‍ പ്രസിഡന്റ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയാറാണെന്ന മുന്നറിയിപ്പ് ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടായതായി റിപ്പോ ര്‍്ട്ട്.
അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സെപ്റ്റംബറില്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 50 ശതമാനം തീരുവ ചുമത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രംപ് ഭരണകൂടം പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
മുന്‍കാലങ്ങളില്‍ ശത്രുതാപരമായ സമീപനം സ്വീകരിച്ച അമേരിക്കന്‍ ഭരണകൂടങ്ങളെ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും അതിനാല്‍ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കാമെന്ന് കരുതേണ്ടെന്നും ഡോവല്‍ റൂബിയോയോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമര്‍ശിക്കുന്നത് ട്രംപും സഹായികളും അവസാനിപ്പിക്കണമെന്നും എങ്കില്‍ മാത്രമേ ഉഭയകക്ഷി ബന്ധം പഴയ നിലയിലാക്കാന്‍ കഴിയൂ എന്നും ഡോവല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ അവസാനം പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ട്രംപ് നേരിട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നതും വിമര്‍ശനങ്ങളുടെ തീവ്രത കുറഞ്ഞതും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി പീറ്റര്‍ നവാരോയെപ്പോലുള്ള ട്രംപിന്റെ സഹായികള്‍ നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ഇന്ത്യയെ ഏറെ പ്രകോപിപ്പിച്ചിരുന്നു.
Bloomberg releases Ajit Doval’s warning that if there is no favorable situation for a trade deal, we will wait until Trump’s term ends











