ബംഗ്ലാദേശിൽ ബി എൻ പി പാർട്ടിക്ക് തകർപ്പൻ ജയം : താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി പദത്തിലേക്ക്?

ബംഗ്ലാദേശിൽ ബി എൻ പി പാർട്ടിക്ക് തകർപ്പൻ ജയം : താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി പദത്തിലേക്ക്?

ധാക്ക :അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ  നടന്ന  ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടിക്ക് തകർപ്പൻ (ബിഎൻപി) ജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ജമാഅ ത്തെ ഇസ്ലാമിയും സഖ്യകക്ഷികളും 68 സീറ്റുകളിൽനേടി.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഭിപ്രായ സർവേകളിലും താരിഖിനാണ് മുൻതൂക്കം

 ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് താരിഖ് റഹ്‌മാൻ പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചത്.

BNP party wins landslide victory in Bangladesh: Tariq Rahman to become Prime Minister?

Share Email
LATEST
Top