ഡല്‍ഹിയില്‍ സ്‌കൂളുകളില്‍ ബോംബ് ഭീഷണി: വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ഡല്‍ഹിയില്‍ സ്‌കൂളുകളില്‍ ബോംബ് ഭീഷണി: വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിക ളെ ഒഴിപ്പിച്ചു.ഒന്‍പതു സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചത്. രാവിലെ 8:30-നും 9:00-നും ഇടയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.

ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപ കരെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു.ഡല്‍ഹി പോലീസിനൊപ്പം ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. സമീപകാലത്ത് ഡല്‍ഹിയിലെ വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാവു ന്നുണ്ട്.ഭീഷണി ലഭിച്ചയുടന്‍ തന്നെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മൈതാന ങ്ങളിലേക്കും പിന്നീട് വീടുകളിലേക്കും മാറ്റാന്‍ നടപടി സ്വീകരിച്ചു.

പോലീസിന്റെയും ഫയര്‍ സര്‍വീസിന്റെയും പ്രത്യേക സംഘങ്ങള്‍ ഓരോ സ്‌കൂള്‍ കാമ്പസിലും പരിശോധന തുടരുകയാണ്.ര ക്ഷിതാക്കളോട് പരിഭ്രാന്ത രാകേണ്ടതില്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ജനുവരി 29-ന് ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.

ഡല്‍ഹി കാന്റിലെ ലോറെറ്റോ കോണ്‍വെന്റ്, ചിത്തരഞ്ജന്‍ പാര്‍ക്കിലെ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, ആനന്ദ് നികേതനിലെയും ദ്വാരകയിലെയും കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളുകള്‍ എന്നിവയ്ക്കാണ് അന്ന് ഭീഷണി ലഭിച്ചത്.തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

Bomb threat at schools in Delhi: Students evacuated

Share Email
Top