ജെഫ്രി എപ്സ്റ്റീനെ സന്ദര്‍ശിക്കാനായി ബ്രിട്ടീഷ് രാജകുമാരിമാര്‍ എത്തിയതായി വെളിപ്പെടുത്തല്‍

ജെഫ്രി എപ്സ്റ്റീനെ സന്ദര്‍ശിക്കാനായി ബ്രിട്ടീഷ് രാജകുമാരിമാര്‍ എത്തിയതായി വെളിപ്പെടുത്തല്‍

ലണ്ടന്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലില്‍ കുടുങ്ങി ബ്രിട്ടീഷ് രാജകുടുംബവും. ബ്രിട്ടീഷ് രാജകുമാരിമാര്‍ ജെഫ്രി എപ്സ്റ്റീനെ സന്ദര്‍ശിച്ചതായാണ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലെ ഇമെയിലില്‍ വ്യക്തമാകുന്നത്. ബ്രീട്ടീഷ് രാജകുമാരനായ ആന്‍ഡ്രുവിന്റെ മക്കളായ ് യൂജിനി, ബിയാട്രിസ് എന്നിവരെ എപ്സ്റ്റീന്റെ അടുത്തെത്തിച്ചതായാണ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ആന്‍ഡ്രൂ രാജകുമാരന്റെ മുന്‍ ഭാര്യയായ സാറാ ഫെര്‍ഗൂസണിനൊപ്പമായിരുന്നു ഇവരുടെ സന്ദര്‍ശനമെന്നും ഇമെയില്‍ വ്യ്ക്തമാകുന്നു.
2009-ല്‍ എപ്സ്റ്റീന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ഇവര്‍ എപ്സ്റ്റീനെ സന്ദര്‍ശിച്ചത്.

യുഎസ് നീതിന്യായ വകുപ്പ പുറത്തുവിട്ട 2009-ലെ ഇമെയിലുകള്‍ പ്രകാരം, ജയിലില്‍ നിന്ന് എപ്സ്റ്റീന്‍ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍, 2009 ജൂലൈയില്‍ ഫെര്‍ഗൂസനും പെണ്‍മക്കളും മയാമിയിലേക്ക് എത്തി. ഡച്ചസ് ബിസിനസ് ക്ലാസിലും പെണ്‍മക്കള്‍ ഇക്കോണമി ക്ലാസിലുമാണ് യാത്ര ചെയ്തതെന്ന് എപ്സ്റ്റീന്റെ സഹായികളില്‍ ഒരാളുടെ ഇ-മെയില്‍ വ്യക്തമാക്കുന്നു. ഇവര്‍ മടങ്ങിപ്പോകുന്നതും ഒരു സഹായി എപ്സ്റ്റീന് അയച്ച ഇമെയിലില്‍ സ്ഥിരീകരിച്ചിരുന്നു.

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ‘മദേഴ്സ് ആര്‍മി’ എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ആരംഭിക്കാന്‍ സാറാ ഫെര്‍ഗൂസന്‍ ലക്ഷ്യമിട്ടിരുന്നു. ഈ ബ്രാന്‍ഡില്‍ എപ്സ്റ്റീന് 51 ശതമാനം ഓഹരി നല്‍കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡച്ചസ് ഇതിന് സമ്മതിച്ചോ എന്നത് വ്യക്തമല്ല. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കാരണം പൊതുജനങ്ങള്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. ‘എനിക്ക് എപ്പോഴും വേണമെന്ന് തോന്നിയിരുന്ന സഹോദരന്‍’ എന്നാണ് എപ്സ്റ്റീനെ സാറ വിശേഷിപ്പിച്ചിരുന്നത്.

എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ സാറാ ഫെര്‍ഗൂസന്‍ 2011-ല്‍ ക്ഷമചോദിച്ചിരുന്നു. . സൗഹൃദം വലിയൊരു തീരുമാനപ്പിഴവായിരുന്നു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ ശിക്ഷയ്ക്കും ശേഷവും സമൂഹത്തിലെ പ്രമുഖരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പുറത്തുവന്ന ഇമെയിലുകള്‍ സൂചിപ്പിക്കുന്നു.

British princesses reportedly arrived to visit Jeffrey Epstein

Share Email
LATEST
More Articles
Top