ബജറ്റ് 2026 : ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (MSMEs) 10,000 കോടി രൂപയുടെ പ്രഖ്യാപനം

ബജറ്റ് 2026 : ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (MSMEs) 10,000 കോടി രൂപയുടെ പ്രഖ്യാപനം

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (MSMEs) കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപയുടെ പ്രഖ്യാപനം. ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനായി 10,000 കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട് (SME Growth Fund) രൂപീകരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മൈക്രോ എന്റർപ്രൈസുകളുടെ റിസ്ക് ക്യാപിറ്റലിനായി സെൽഫ് റിലയന്റ് ഇന്ത്യ ഫണ്ടിലേക്ക് (Self Reliant India Fund) 2,000 കോടി രൂപ അധികമായി അനുവദിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയിലെ പണലഭ്യത ഉറപ്പാക്കാൻ നാല് പ്രധാന നടപടികളാണ് ബജറ്റിൽ അവതരിപ്പിച്ചത്:

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (CPSE) പർച്ചേസുകൾക്ക് TReDS പ്ലാറ്റ്‌ഫോം നിർബന്ധമാക്കി.

ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗിന് ക്രെഡിറ്റ് ഗ്യാരണ്ടി പിന്തുണ നൽകും.

ധനസഹായം എളുപ്പമാക്കുന്നതിന് GeM, TReDS പ്ലാറ്റ്‌ഫോമുകളെ തമ്മിൽ സംയോജിപ്പിക്കും.

ട്രേഡ് റിസീവബിൾസിനായി (Trade Receivables) ഒരു സെക്കൻഡറി മാർക്കറ്റ് വികസിപ്പിക്കും.

കൂടാതെ, ടിയർ 2, ടിയർ 3 നഗരങ്ങളിലെ ചെറുകിട സംരംഭങ്ങളെ നിയമപരമായ നടപടിക്രമങ്ങൾ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതിന് പ്രൊഫഷണൽ സ്ഥാപനങ്ങൾ വഴി ‘കോർപ്പറേറ്റ് മിത്ര’ (Corporate Mitras) കൾക്ക് പരിശീലനം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


Share Email
LATEST
More Articles
Top