അയോവ: അയോവ ലേക്ക് കമ്മ്യൂണിറ്റി കോളേജിന്റെ ബേസ്ബോൾ ടീം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബേസ് ബോട്ട് ടീം സഞ്ചരിച്ച ചാർട്ടേഡ് ബസ്സാണ് അപകടത്തിൽപ്പെട്ട 33 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത് പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
കാൽഹൗൺ കൗണ്ടിയിലെ ട്വിൻ ലേക്‌സിന് സമീപം അയോവ ഹൈവേ നാലിൽ ൽ പ്രാദേശിക സമയം രാവിലെ 11 നാണ് അപകടം നടന്നതെന്ന് അധികൃതർ പറഞ്ഞു.
അയോവ ലേക്‌സ് കമ്മ്യൂണിറ്റി കോളജ് ചാർട്ടർ ബസ്റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞതായി അയോവ സ്റ്റേറ്റ് പട്രോൾ പ്രസ്താവനയിൽ പറഞ്ഞു.
അയോവ സ്റ്റേറ്റ് ട്രൂപ്പർ പോൾ ഗാർഡ്‌നറുടെ അഭിപ്രായത്തിൽ, ബസിൽ 33 പേർ ഉണ്ടായിരുന്നതായും ഒരാൾ കൊല്ല പ്പെട്ടതായും മറ്റു നിരവധി യാത്രക്കാ ർക്കു ചെറുതും ഗുരുതരവുമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നും ഗാർഡ്‌നർ പറഞ്ഞു.
ഹെലികോപ്റ്ററുകളിലും ആംബുലൻ സുകളും പരിക്കേറ്റവരെ വിവിധ ഏരിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി എന്ന് അധികൃതർ പറഞ്ഞു.
Bus carrying Iowa community college baseball team crashes, killing 1













