‘ചെറിയാന്‍ കെ ചെറിയാന്‍ കവിതകളിലൂടെ’: ലാനാ മീറ്റിംഗില്‍ ചെറിയാന്‍ കെ. ചെറിയാന്റെ സമ്പൂര്‍ണ കവിതകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച

‘ചെറിയാന്‍ കെ ചെറിയാന്‍ കവിതകളിലൂടെ’: ലാനാ മീറ്റിംഗില്‍ ചെറിയാന്‍ കെ. ചെറിയാന്റെ സമ്പൂര്‍ണ കവിതകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച

ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA ) യുടെ ഫെബ്രുവരി മാസത്തെ മീറ്റിങ്ങില്‍ പ്രശസ്ത പ്രവാസ മലയാള കവി ചെറിയാന്‍ കെ. ചെറിയാന്റെ സമ്പൂര്‍ണ്ണ കവിതകള്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ പത്തുമണിക്ക് (CST ), ഇന്ത്യന്‍ സമയം വൈകിട്ട് 9.30ന് സൂം പ്ലാറ്റുഫോമില്‍ ആണ് നടത്തപ്പെടുക.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള ചെറിയാന്‍ കെ. ചെറിയാന്‍ മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്. പ്രശസ്ത കവിയും പ്രഭാഷകനുംമായ പി എന്‍ ഗോപീകൃഷ്ണന്‍ ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. മനോഹര്‍ തോമസ് വിശിഷ്ട അഥിതികളെ പരിചയപ്പെടുത്തും. ഡോ .എം എന്‍ നമ്പുതിരി, ജോസ് ചെരിപ്പുറം , രാജു മൈലപ്ര തുടങ്ങിയവര്‍ ആശംസകള്‍ നേരും. കൂടാതെ രാജു തോമസ്, ജേക്കബ് തോമസ്, മീനു എലിസബത്ത്, അനശ്വര്‍ മാമ്പിള്ളി തുടങ്ങിയവര്‍ ചെറിയാന്‍ കെ ചെറിയാന്‍ കവിതകള്‍ അവതരിപ്പിക്കും

ആഴമേറിയ ദാര്‍ശനികതയും രാഷ്ട്രീയ ബോധവും ഉള്‍ക്കൊള്ളുന്ന ചെറിയാന്‍ കെ. ചെറിയാന്റെ കവിതകളിലൂടെയുള്ള സര്‍ഗ്ഗസഞ്ചാരത്തിനു ഏവരെയും ലാനക്ക് വേണ്ടി പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഷാജു ജോണ്‍ (ഡാളസ്) സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സാമുവേല്‍ യോഹന്നാന്‍, പ്രസിഡന്റ് (ഫോണ്‍ 214 435 0124)
നിര്‍മ്മല ജോസഫ്,സെക്രട്ടറി (ഫോണ്‍ 347 204 0062)
ഷാജു ജോണ്‍ (469 274 6501).

‘Cherian K Cherian Through Poems’: Discussion on Cherian K. Cherian’s book ‘Complete Poems’ at Lana meeting

Share Email
LATEST
More Articles
Top