ബീജിംഗ്: ലഹരി കടത്ത് കേസിൽ പതിറ്റാണ്ടുകളായി ചൈനീസ് ജയിലിൽ കഴിഞ്ഞ കനേഡിയൻ പൗരന് കനേഡിയൻ പ്രധാനമന്ത്രി മാർ കാർണിയുടെ ബീജിംഗ് സന്ദർശനത്തിന് പിന്നാലെ ആശ്വാസം. ലഹരിക്കടത്ത് കേസിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിഞ്ഞ കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിന്റെ വധശിക്ഷ ചൈനയുടെ സുപ്രീം പീപ്പിൾസ് കോർട്ട് റദ്ദാക്കി.
കേസ് പുനർവിചാരണയ്ക്കായി ലിയാവോണിങ് പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതിയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടതായും അഭിഭാഷകൻ ഷാങ് ഡോങ്ഷുവോ അറിയിച്ചു.
കാനഡയും ചൈനയും തമ്മിൽ നയതന്ത്ര ബന്ധത്തിൽ ഗുരുതര വിള്ളൽ വീഴ്ത്തിയ സംഭവമായിരുന്നു ഈ കേസ്. ഇപ്പോൾ ഉണ്ടായ തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ സൂചനയാണ്
2014 ലാണ് ലഹരിമരുന്ന് കടത്ത് സംശയിച്ച് റോബർട്ട് ഷെല്ലൻബെർഗിനെ ചൈന തടവിലാക്കിയത്. 2018-ൽ കുറ്റക്കാരനായി കണ്ടെത്തിയ അദ്ദേഹത്തിന് 15 വർഷം തടവുശിക്ഷ വിധിച്ചു. 2019 ജനുവരിയിൽ നടന്ന പുനർവിചാരണയിൽ ശിക്ഷ വധശിക്ഷയായി ഉയർത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കി
കഴിഞ്ഞ മാസം കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി നടത്തിയ ചൈനാ സന്ദർശനത്തിന് പിന്നാലെയാണ് കോടതിയുടെ ഈ തീരുമാനം. വിധിയെ ക്കുറിച്ച് വിവരം ലഭിച്ചെന്നും, റോബർട്ട് ഷെല്ലൻബെർഗിനും കുടുംബത്തിനും കോൺസുലാർ സഹായം തുടർന്നും നൽകുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്‌താവ് പറഞ്ഞു.
China commutes death sentence of Canadian citizen following Mark Carney’s visit to Beijing











