വിമാനാപകടത്തിൽ അജിത് പവാർ മരണപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് സിഐഡി

വിമാനാപകടത്തിൽ അജിത് പവാർ മരണപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് സിഐഡി

മുംബൈ : വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി  അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ   കേസെടുത്ത മഹാരാഷ്ട്ര പൊലീസ്. പോലീസിന്റെ  ക്രൈം ഇൻവെസ്റ്റ‌ിഗേഷൻ ഡിപ്പാർട്മെന്റ്   അജിത് പവാറിന്റെ പഴ്സനൽ സെക്രട്ടറി അവിനാഷ് സോൾവതിന്റെ മൊഴിയെ ടുത്തു. അജിത്തിന്റെ യാത്രകൾ,   ഫോൺ വിളികൾ,  തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്.

15 വർഷത്തിലേറെയായി അജിത് പവാറിനൊപ്പമാണ് അവിനാഷ്. മറ്റു ജീവനക്കാരിൽനിന്നും  മൊഴിയെടു ക്കും.മൂടൽമഞ്ഞിനെത്തുടർന്നു ദുരക്കാ ഴ്ച്ച കുറഞ്ഞതാണു ദുരന്തത്തി നിടയാക്കി യതെന്നാണു  പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ചില നേതാക്കൾ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് നിർദേശം നല്കിയത്

ഇതിനിടെ എൻസിപി അധ്യക്ഷയായി ഉപമുഖ്യമന്ത്രി സുനേത്ര പവാർ തന്നെ വരണമെന്ന ആവശ്യം സജീവമായി  ഉയരുന്നത്.

ഈ  ആഗ്രഹമാണ് പാർട്ടി പ്രവർത്തക ർക്കുള്ള തെന്നു രോഹിത് പവാർ എംഎൽഎ പറഞ്ഞു. ഇരു എൻസിപിക ളുടെയും ലയനം സംബന്ധിച്ച പ്രതികരണം ദുഃഖാചരണത്തിനു ശേഷം സുനേത്ര നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എൻസിപി ശരദ് വിഭാഗം നേതാവായ രോഹിത് വ്യക്തമാക്കി. ‘ലയനവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചു വളരെ ദുഃഖകരമായ സമയമാണിത്’- രോഹിത് പറഞ്ഞു.

CID takes up case in Ajit Pawar’s death in plane crash

Share Email
LATEST
More Articles
Top