പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു, മാരാമണ്‍ മഹായോഗത്തിന് ഇനിയും നാലു നാള്‍

പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു, മാരാമണ്‍ മഹായോഗത്തിന് ഇനിയും നാലു നാള്‍

സജി പുല്ലാട്

ഹൂസ്റ്റണ്‍/മാരാമണ്‍: മലങ്കര മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നൂറ്റി മൂപ്പത്തി ഒന്നാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ പന്തല്‍ നിര്‍മ്മാണവും, ഒപ്പം വിവിധ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലേക്ക്.

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന് ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയുണ്ട്. കഴിഞ്ഞ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ നഗറിലേക്ക് ബെയിലി പാലം നിര്‍മ്മിച്ചാണ് മാര്‍ത്തോമാ സഭ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

വിശ്വാസികള്‍ക്കും, ആംബുലന്‍സ് പോലെയുള്ള അത്യാവശ്യ സര്‍വീസുകള്‍ക്കും മണപ്പുറത്തേക്ക് എത്തുന്നതിനായി അതീവ സുരക്ഷ ഉറപ്പാക്കി താല്‍ക്കാലികമായി നിര്‍ നിര്‍മ്മിച്ച മൂന്ന് ബെയിലി പാലവും സജ്ജമായി കഴിഞ്ഞു.

മാരാമണ്ണും സമീപ പ്രദേശങ്ങളിലുമുള്ള മാര്‍ത്തോമാ ഇടവകകള്‍ക്കാണ് പന്തല്‍ മേയുന്നതിന്റെ ചുമതല. ഓരോ ഇടവകയ്ക്കുമായി വേര്‍തിരിച്ചിട്ടുള്ള ഭാഗം ഇടവക ചുമതലക്കാരുടെ നേതൃത്വത്തില്‍ കൃത്യമായി നിര്‍വഹിക്കുന്നു.
അഗതി മന്ദിരങ്ങള്‍, സേവികാസംഘം, യുവജനസഖ്യം, എന്നീ സംഘടനകള്‍ നടത്തുന്ന ഭക്ഷണശാലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നു.

ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് നിര്‍മ്മിക്കുന്നത്. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സുവിശേഷ പ്രസംഗസംഘം പ്രസിഡണ്ട് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പന്തല്‍ സന്ദര്‍ശിച്ച് കണ്‍വെന്‍ഷന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് 8 ന് തുടക്കം കുറിക്കും.
1888 ല്‍ രൂപം കൊണ്ട ഭാരതത്തിലെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം. ഇതിന് തുടക്കം കുറിച്ചത് കല്ലിശ്ശേരി ‘കടവില്‍ മാളിക’യില്‍ നിന്നുമാണ്.

സുവിതോമസ് മാത്യു ‘കടവില്‍ മാളിക’യുടെ പരിപാലനവും, പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുന്നതിനും മറ്റു വിവിധ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നു. ഭാര്യ മിനി തോമസും, മകന്‍ ജാക്ക് സി തോമസും സഹായത്തിനായി ഒപ്പമുണ്ട്.

Construction of the pandal is progressing, there are still four days left for the Maramon Mahayogam.

Share Email
LATEST
Top