എസ്ഐയ്ക്ക് നേരെ സിപിഎം നേതാവിന്റെ പച്ചത്തെറിയും ഭീഷണിയും ; രണ്ടുപേർ അറസ്റ്റിൽ ഒൻപതു പേർക്കെതിരേ കേസ്

എസ്ഐയ്ക്ക് നേരെ സിപിഎം നേതാവിന്റെ പച്ചത്തെറിയും ഭീഷണിയും ; രണ്ടുപേർ അറസ്റ്റിൽ ഒൻപതു പേർക്കെതിരേ കേസ്

തിരുവനന്തപുരം: നഗരൂരിൽ എസ്ഐ യ്ക്ക് നേരെ പച്ചത്തെറിവിളിച്ച സംഭവത്തി ൽ രണ്ടു പേർ അറസ്റ്റിൽ. സിപിഎം വെള്ള ല്ലൂർ ലോക്കൽ സെക്രട്ടററി രതീഷിന്റെ നേ ത്വത്തിലായയിരുന്നു തെറിവിളിയും ഭീഷണിപ്പെടുത്തലും, നന്ദ നഗരൂർ എസ്ഐ യ്ക്കെതിരേയാണ് പച്ചത്തെറി വിളിച്ചത്.

പോലീസിനു തന്നെ നാണക്കേടായ സംഭവ ത്തി പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി രംഗത്തെത്തി കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നു പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ പറഞ്ഞു. ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല പോലീസെന്നു പോലീസ് അസോസിയേഷൻ പ്രതകരിച്ചു.

പൊലീസിനോട് കാണിക്കുന്ന അതിക്രമ ങ്ങളോട് ശക്തമായ പ്രതിഷേധമുണ്ട്, പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണ്, അതുപോലെ ശരികേടുകൾ കാണിക്കുന്ന പൊലീസിനെ സംരക്ഷി ക്കുകയുമില്ല സി ആർ ബിജു, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ.

സിപിഎം നേതാവ് രതീഷ് ഇവയെല്ലാം ചെയ്യുമ്പോൾ ഒരുപറ്റം ഡിവൈഎഫ്‌ഐ പ്രവർത്തകർ ഈ ദൃശ്യങ്ങൾ വീഡിയോയി ൽ പകർത്തുന്നതും കാണാമായിരുന്നു. ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോ ടെയാണ് നടപടിയുമായി പോലീസ് രംഗത്തു വന്നത്.

CPM leader’s insults and threats against SI; Two arrested, case filed against nine

Share Email
LATEST
Top