എല്ലാ സീറ്റുകളിലും വിജയം, കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് സിപിഎം

എല്ലാ സീറ്റുകളിലും വിജയം, കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് സിപിഎം

കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി സിപിഎം. ആകെ പന്ത്രണ്ട് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ എല്ലാ സീറ്റുകളും പിടിച്ചെടുത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് പാനൽ ആധിപത്യം ഉറപ്പിച്ചു. യുഡിഎഫ്-ബിജെപി സഖ്യത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ വിജയം.

ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ വായ്പാ തട്ടിപ്പും ഇഡി അന്വേഷണവും രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷം ശക്തമായ പ്രചാരണം നടത്തിയെങ്കിലും നിക്ഷേപകരുടെയും അംഗങ്ങളുടെയും പിന്തുണ നേടിയെടുക്കുന്നതിൽ സിപിഎം വിജയിച്ചു. തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി.

വോട്ടെടുപ്പിനിടെ ചെറിയ തോതിലുള്ള സംഘർഷങ്ങൾ ഉണ്ടായെങ്കിലും കനത്ത പോലീസ് സുരക്ഷയിലാണ് നടപടികൾ പൂർത്തിയായത്. ക്രമക്കേടുകൾ മൂലം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന ബാങ്ക്, പുതിയ ഭരണസമിതി വരുന്നതോടെ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ.

Share Email
LATEST
More Articles
Top