ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ ഫെബ്രുവരി 15ന്

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ ഫെബ്രുവരി 15ന്

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകദൈവാലയത്തിൽ വിമൺസ് & മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച പേത്രത്ത സംഗമവും കപ്പിൾസ് ഡേ കൂട്ടായ്മയും നടത്തപ്പെടുന്നു. അന്നേ ദിവസം 2026 ൽ വിവാഹത്തിന്റെ 25 ഉം 50 ഉം വാർഷികം ആഘോഷിക്കുന്ന എല്ലാം ദമ്പതിമാരെയും  പ്രത്യേകമായി ആദരിക്കും.

പ്രത്യേകം ആശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടും. പേത്രത്തദിനത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കി എല്ലാവർക്കും വിതരണം ചെയ്യും. മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റം വിമൺസ് മിനിസ്ട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പരുപാടികൾ ക്രമീകരിക്കുന്നു.

വാലന്റയിൽസ് ഡേ യുടെ ഇന്നത്തെ വികലമായ കാഴ്ചപ്പാടിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന ദാമ്പത്യക സ്നേഹബന്ധത്തിന്റെ  പാഠം പകർന്ന് നൽകുവാൻ ഉദ്ദേശിച്ച് ദമ്പതിസംഗമം മിനിസ്ട്രി സംഘടിപ്പിക്കുന്നത്.

Dallas Christ the King Catholic Parish Men’s & Women’s Ministry Couples Day Fellowship

Share Email
LATEST
Top