ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യങ്ങ് കപ്പിൾസ് കൂട്ടായ്മ ഫെബ്രുവരി 28 ന്

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യങ്ങ് കപ്പിൾസ് കൂട്ടായ്മ ഫെബ്രുവരി 28 ന്

ജോക്കുട്ടി മേലേടത്ത്

ഡാളസ്സ് : ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ യങ്ങ് കപ്പിൾസിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആരംഭിക്കും. 50 നോമ്പിന്റെ നിറവിൽ ആരംഭത്തിൽ നോമ്പുകാല ചിന്തകൾ വികാരി. ഫാ. ബിൻസ് ചേത്തലിൽ പങ്കുവെയ്ക്കും തുടർന്ന് പൊതു ചർച്ചകളും ഭാവി പരുപാടികളും പങ്കുവെയ്ക്കും .

അന്നേ ദിവസം യങ്ങ് കപ്പിൾസ് ഒന്നിച്ച് ഉള്ള പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിക്കും . യങ്ങ് കപ്പിൾസിന്റെ കുട്ടികൾക്കായി യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ത കൂട്ടായ്മ ഒപ്പം സംഘടിപ്പിക്കും. എല്ലാവർക്കും പ്രത്യേകമായി സ്നേഹവിരുന്നും ക്രമീകരിക്കും. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ  രജിട്രേഷനും വിവിധ പ്ളാനിങ്ങും നടന്ന് വരുന്നു.

Share Email
Top