തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ റോയ്‌യുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നല്‍കി.
റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇന്‍കം ടാക്‌സ് പരിശോധനയില്‍ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സി.ജെ. ബാബു പ്രതികരിച്ചു.
Death of Confident Group Chairman: Chief Minister demands judicial inquiry













