വിമാന യാത്രികന്‍ സഹയാത്രക്കാര്‍ക്കു നേരെ ആക്രമണവും കോക്ക് പിറ്റിലേക്ക് കടക്കാനും ശ്രമം: ഡെല്‍റ്റാ വിമാനം അടിയന്തിരമായി ഹൂസ്റ്റണില്‍ തിരിച്ചിറക്കി

വിമാന യാത്രികന്‍ സഹയാത്രക്കാര്‍ക്കു നേരെ ആക്രമണവും കോക്ക് പിറ്റിലേക്ക് കടക്കാനും ശ്രമം: ഡെല്‍റ്റാ വിമാനം അടിയന്തിരമായി ഹൂസ്റ്റണില്‍ തിരിച്ചിറക്കി

വാഷിംഗ്ടണ്‍: ഡെല്‍റ്റാ വിമാനത്തിലെ യാത്രികന്റെ അതിക്രമം മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്കു നേരെ ആക്രമണം നടത്തിയ പ്രതി കോക്ക് പിറ്റിലേക്ക് അതിക്രമിച്ചു കടക്കാനും ശ്രമംം നടത്തി. ഇയാളുടെ അതിക്രമത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയും ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തില്‍ നിന്ന് അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ വിമാനത്തിലാണ് യാത്രക്കാരന്‍ അതിക്രമം നടത്തിയതെന്നുഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ 5.25 ന് പറന്നുയര്‍ന്ന വിമാനം15 മിനിറ്റിനുള്ളില്‍ തിരികെ ലാന്‍ഡ് ചെയ്തു.

വിമാനത്തില്‍ ആക്രമകാരിയായ യുവാവ് എല്ലാവര്‍ക്കും നെരെ ആക്രമണം നടത്താന്‍ തുടങ്ങിയതായി വിമാനത്തിലെ ഒരു യാത്രക്കാരന്‍ എബിസി ന്യൂസിനോട് പറഞ്ഞു.

ആദ്യം കോക്ക്പിറ്റിലേക്ക് പോകാന്‍ ശ്രമിച്ച അയാള്‍ പൈലറ്റിനോട് സംസാരിക്കണമെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇതിനു വിമാനത്തിലെ ജീവനക്കാര്‍ സമ്മതിക്കാതെ വന്നതോടെ യാത്രക്കാരില്‍ ഒരാളെ ആക്രമിച്ചു. അയാളുടെ ഷര്‍ട്ടു വലിച്ചുകീറി. തുടര്‍ന്നാണ് വിമാനം തിരികെ ഹ്യൂസ്റ്റണ്‍ വിമാനത്താവളത്തില്‍ ഇറക്കുകയും അക്രമിയെ പോലീസില്‍ എല്പിക്കുകയും ചെയ്തത്.

ഒരു വ്യക്തി കോക്ക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചതായുള്ള ഒരു കോള്‍ രാവിലെ 5:35 ഓടെയാണ് വന്നതെന്ന് ഹ്യൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വിമാനത്താവളത്തിലെ ഗേറ്റ് 32 ലേക്ക് പോലീസ് ഉദ്യോഗസ്ഥരെ അയച്ചു, അവിടെ ഒന്നിലധികം പോലീസ് വാഹനങ്ങളിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഹ്യൂസ്റ്റണില്‍ ഡെല്‍റ്റ ഫ്‌ലൈറ്റ് 2557 ല്‍ നിന്ന് കൈകള്‍ ബന്ധിക്കപ്പെട്ട ഒരു യാത്രക്കാരനെ പുറത്തെത്തിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തില്‍ 85 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം വീണ്ടും പുറപ്പെട്ട് അറ്റ്‌ലാന്റയില്‍ എത്തി, ഷെഡ്യൂളില്‍ നിന്ന് ഏകദേശം 90 മിനിറ്റ് വൈകിയെന്ന് ഡെല്‍റ്റ പറഞ്ഞു.


Delta flight makes emergency landing in Houston after passenger attacks fellow passengers and tries to enter cockpit

Share Email
LATEST
Top