പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സ്ഥലംമാറ്റി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സ്ഥലംമാറ്റി

തിരുവനന്തപുരം:  പ്രസവ ശസ്ത്രക്രിയ യ്ക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സ്ഥലംമാറ്റി.  ഡോ. ബിന്ദു സുന്ദറിനെയാണ് സ്‌ഥലം മാറ്റിയത്. സംഭവത്തിൽ   വിശദമായ അന്വേഷണ ത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിച്ചു.

പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തീസിയ വിഭാഗങ്ങളിലെ ഡോക്ട‌ ർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി  നിർദേശം നൽകി. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ.നിരഞ്ജന കൃഷ്ണ‌ന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന്  ആക്ഷേപമുണ്ട്.

,പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യ ത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ട‌ർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.  

Doctor at Nedumangad District Hospital transferred after baby dies during delivery surgery

Share Email
Top