കാലിഫോർണിയയിൽ ഹിമപാതത്തിൽ കാണാതായ 15 സ്കീയർമാരിൽ എട്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാലിഫോർണിയയിൽ ഹിമപാതത്തിൽ കാണാതായ 15 സ്കീയർമാരിൽ എട്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാലിഫോർണിയ: കാലിഫോർണിയയി ലെ സിയറ നെവാഡ പർവതനിരകളിലു ണ്ടായ ഹിമപാതത്തിൽപ്പെട്ട  സ്കീയർ മാരിൽ എട്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

15  അംഗ സംഘത്തിലെ ആറുപേരെ രക്ഷപെടുത്തിയതായും ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

വളരെ അപകടകരമായ സാഹചര്യത്തിൽ നടത്തിയ  രക്ഷാപ്രവർത്തനത്തിലാണ് ആറു സ്കീയർമാരെ ജിവനോടെ രക്ഷപെടുത്തിയതെന്നു അധികൃതർ പറഞ്ഞു.

45 വർഷത്തിനിടയിലെ ഏറ്റവും വലിയ  അപകടമാണ്. 1981-ൽ വാഷിംഗ്ടണിലെ മൗണ്ട് റെയ്‌നറിൽ  11 പേരുടെ മരണ ത്തിനു  കാരണമായ ഹിമപാതത്തിന് ശേഷമുളള വലിയ അപകടമാണിത്.

മരിച്ച എട്ട് സ്കീയർമാരുടെയും മൃതദേഹ ങ്ങൾ പർവതത്തിൽ നിന്നും പുറത്ത് എത്തിക്കാനുള്ള നടപടികൾ വേഗത്തി ലാക്കി. ബുധനാഴ്ച നടന്ന  വാർത്താ സമ്മേളനത്തിൽ നെവാഡ കൗണ്ടി ഷെരീഫ് ഷാനൻ മൂൺ മരണ വിവരം പ്രഖ്യാപിക്കു കയും കാണാതായ സ്കീയർ മരിച്ചതായി കരുതുന്നതായും  വ്യക്തമാതി

മരിച്ചവരിൽ ബ്ലാക്ക് മൗണ്ടൻ ഗൈഡ്സ് എന്ന കമ്പനിയിൽ നിന്നുള്ള മൂന്ന് ഗൈഡുകളും ഉണ്ടെന്ന് മൂൺ പറഞ്ഞു. മരിച്ചവരിലും കാണാതായ സ്കീയർ മാരിലും ഏഴ് സ്ത്രീകളും രണ്ട് പുരുഷ ന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷെരീഫ് ഓഫീസ് പറഞ്ഞു.

ഹിമപാതം ഉണ്ടായ ഡോണർ പാസിന് സമീപമുള്ള അപകടകരമായ സാഹചര്യ ങ്ങൾ ബുധനാഴ്ച രാവിലെയും തുടർന്നു. പ്രദേശത്ത് മണിക്കൂറിൽ 2 ഇഞ്ചിലധികം മഞ്ഞ് വീഴ്ച്ച ഉണ്ടായി.

ബ്ലാക്ക്ബേർഡ് മൗണ്ടൻ ഗൈഡുകളിൽ നിന്നുള്ള നാല് ഗൈഡുകൾ ഉൾപ്പെടെ ഒമ്പത് സ്ത്രീകളും ആറ് പുരുഷന്മാരും അടങ്ങുന്ന 15 സ്കീയർമാരുടെ സംഘ മാണ് ഹിമപാതത്തിൽ അകപ്പെട്ടതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

മൂന്ന് ദിവസത്തെ യാത്രയുടെ അവസാനം ട്രെയിൽഹെഡിലേക്ക് മടങ്ങുന്ന തിനിടെ യാണ് സംഭവം നടന്നത് ബ്ലാക്ക്ബേ ർഡ് മൗണ്ടൻ ഗൈഡ്സ് പ്രസ്താവനയിൽ പറഞ്ഞു.

Eight backcountry skiers have been found dead, and one remains missing following an avalanche in California’s Sierra Nevada Mountains, officials announced Wednesday.

Share Email
Top