ട്വൻ്റി ഫോർ ന്യൂസ്‌ ചാനൽ യുഎസ്എ പ്രതിനിധി വൈശാഖ് ചെറിയാൻ്റെ മാതാവ് എലിസബത്ത് ചെറിയാൻ അന്തരിച്ചു

ട്വൻ്റി ഫോർ ന്യൂസ്‌ ചാനൽ യുഎസ്എ പ്രതിനിധി വൈശാഖ് ചെറിയാൻ്റെ മാതാവ് എലിസബത്ത് ചെറിയാൻ അന്തരിച്ചു

ട്വൻ്റി ഫോർ ന്യൂസ്‌ ചാനലിന്റെ യുഎസ്എ പ്രതിനിധി വൈശാഖ് ചെറിയാൻ്റെ മാതാവ് എലിസബത്ത് ചെറിയാൻ (എലിസബത്ത് കോശി -73) അന്തരിച്ചു. പരേതനായ ക്യാപ്റ്റൻ വഞ്ചിതട്ടിൽ ഉമ്മൻ ചെറിയാൻ്റെ ഭാര്യയാണ്. തിരുവനന്തപുരം കുഴികാലഴികത്ത് പണിക്കർ കുടുംബാംഗമാണ്‌ ഇവർ. ദീർഘകാലമായി തിരുവനന്തപുരത്തായിരുന്നു താമസം.

സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പുന്നൻ റോഡിലെ സെൻ്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ നടക്കും. ക്യാപ്റ്റൻ ഉമ്മൻ ചെറിയാൻ്റെ വേർപാടിന് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഇവർ.

അന്തരിച്ച എലിസബത്ത് ചെറിയാൻ്റെ വിയോഗത്തിൽ മാധ്യമപ്രവർത്തകരും ബന്ധുക്കളും അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കും.

Share Email
LATEST
More Articles
Top