കൊല്‍ക്കത്ത : എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. കാഠ്മണ്ഡുവില്‍ നിന്ന് ഇസ്തംബുളിലേക്ക് പറന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ടര്‍ക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താ വളത്തില്‍ ഇറങ്ങിയത്.കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍തന്നെ കൊല്‍ക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയു മായിരുന്നു. വിമാനത്തില്‍ 236 യാത്ര ക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
Engine catches fire: Turkish plane makes emergency landing in Kolkata











