സജി പുല്ലാട്
ഹൂസ്റ്റണ്‍/മാരാമണ്‍: ചരിത്രപ്രസിദ്ധമായ 131 ആ മത് മാരാമണ്‍ കണ്‍വെന്‍ഷന് മുന്നോടിയായി കല്ലിശ്ശേരി കടവില്‍ മാളികയ്ക്ക് അടുത്തുള്ള കടവില്‍ നിന്നും ആരംഭിച്ച ജലയാനം മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഉമയാറ്റുകര മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജാക്‌സണ്‍ ജോസഫ്, റവ. ജിജി വര്‍ഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളില്‍ നിന്നുമുള്ള സ്ത്രീകള്‍ ചട്ടയും, മുണ്ടും, കസവ് നേരൃതും ധരിച്ച് കയ്യില്‍ ബൈബിളും,കുടയും,റാന്തല്‍ വിളക്കുമായും; പുരുഷന്മാര്‍ മുണ്ടും,ഷര്‍ട്ടും, തലയില്‍ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശയാത്രയില്‍ പങ്കെടുത്തത്.

പ്രകൃതിയെ സംരക്ഷിക്കൂ ഭൂമിക്ക് കരുത്തേകൂ, നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ, മാനവന്റെ ജീവശക്തി വെള്ളവും ധരണിയും, ദൈവ സൃഷ്ടിയാം പ്രകൃതിയെ രക്ഷിക്കേണ്ടത് നമ്മുടെ കടമ, മണ്ണിനും മനുഷ്യനും മരങ്ങളാണ് സര്‍വ്വസ്വം… തുടങ്ങി നിരവധി സന്ദേശങ്ങള്‍ ഉയര്‍ത്തി ആയിരുന്നു രണ്ടു വള്ളങ്ങളിലായുള്ള ഈ ജലയാത്ര.
പരിസ്ഥിതി സൗഹൃദ സന്ദേശവും, ഗതകാല സ്മരണയുമാണ് ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.

മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലിന് സമീപം എത്തിയ സന്ദേശവാഹകരെ അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ,റവ. എബി കെ ജോഷ്വാ, ആന്റോ ആന്റണി എം പി, മറ്റു വൈദികരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
Environmental message boat trip concludes in Maraman













