വാഷിംഗ്ടണ്‍: ജഫ്രി എപ്‌സറ്റീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമെന്ന വെളിപ്പെടുത്തലുമായി എപ്സ്റ്റീന്‍ കേസിലെ അതിജീവിത. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇവര്‍ക്ക ഇക്കാര്യം പറഞ്ഞത്. 1990 ല്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കോളര്‍ഷിപ്പ് നല്കാമെന്നു പറഞ്ഞാണ് എപ്സ്റ്റീന്‍ തന്നെ സമീപിച്ചതെന്നു എപ്സ്റ്റീന്‍ കേസിലെ അതിജീവിതയായ റീന ഓ അഭിമുഖത്തില്‍ വ്യക്തമാക്കി.
യാതൊരു നിബന്ധനകളില്ലാതെയായിരുന്നു ആദ്യം സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്.എന്നാല്‍ പിന്നീട് ഓരോ കാര്യങ്ങള്‍ പറഞ്ഞ് തന്നെ കാണാന്‍ അയാള്‍ നിര്‍ബന്ധിച്ചുവെന്നും വഴങ്ങാതിരുന്നപ്പോള്‍ സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.
ഫ്‌ലോറിഡയിലെ എപ്സ്റ്റീന്റെ കൊട്ടാരസദൃശമായ വീട്ടില്‍ വെച്ചാണ് താന്‍ വലിയൊരു അപകടത്തിലാണെന്ന് തനിക്ക് മനസ്സിലായതെന്നും റീന പറഞ്ഞു.എപ്സ്റ്റീന്റെ വീടുകളില്‍ എത്തുന്ന അതിഥികള്‍ ഒടുവില്‍ മസാജ് റൂമിലാണ് എത്തപ്പെടുക. താന്‍ വിദേശത്ത് ചെയ്ത കാര്യങ്ങളെക്കുറിച്ച് അയാള്‍ സംസാരിക്കുകയും അത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുള്ള ഓരോ വ്യക്തിയെയും ചോദ്യം ചെയ്യണം. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പേരുകള്‍ ഈ ഫയലുകളിലുണ്ട്. അവയെല്ലാം പരസ്യപ്പെടുത്തണമെന്ന് റീന ആവശ്യപ്പെട്ടു.എപ്സ്റ്റീന്‍ കേവലം ശാരീരികമായല്ല, മറിച്ച് മാനസികമായും വൈകാരികമായും ഇരകളെ തകര്‍ത്തിരുന്ന ഒരു ക്രൂരനായ മനുഷ്യനായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Epstein case survivor reveals that Trump knew everything about Epstein’s activities













