എപ്സ്റ്റിൻ ഫയൽ: ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിൽ

എപ്സ്റ്റിൻ ഫയൽ: ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിൽ

ലണ്ടൻ : അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധ പ്പെട്ടു പുറത്തുവന്ന ഫയലുകളിൽ പേര് പരാമർശിക്കപ്പെട്ടതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സർ അറസ്‌റ്റിൽ.എലിസബത്ത് രാജ്‌ഞിയുടെ രണ്ടാമത്തെ മകനാണ് ആൻഡ്രൂ.വ്യാഴാഴ്ച‌ രാവിലെയാണ് പൊലീസ് ആൻഡ്രൂവിനെ അറസ്‌റ്റ് ചെയ്തത്.

ബ്രിട്ടീഷ് സർക്കാരുമായി ബന്ധപ്പെട്ട രേഖ കൾ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന ഗുരുതര സംഭവത്തിലാണ് അറസ്‌റ്റ്. അറസ്‌റ്റ് ചെയ്ത‌ ആൻഡ്രൂവിനെ ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്നും തെംസ് വാലി പൊലീസ് വ്യക്തമാക്കി.ലൈംഗിക കുറ്റവാളി ജെഫ്രി എസ്‌റ്റിന്റെ കുറ്റകൃത്യ ങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥരുമായി സഹകരിക്കാൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ് സറിനുമേൽ സമ്മർദമു ണ്ടായിരുന്നു.

യുഎസ് നീതിന്യായ വകുപ്പ് പുറത്തു വിട്ടപുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നൽകുന്നത് ആൻഡുവിനും തടസ്സമില്ലെന്ന് കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയിരു ന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാ ണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ ആൻഡ്രൂ മൗണ്ട്ബാറ്റന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിച്ചു.

എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് യുഎസ് അന്വേഷണ സംഘത്തിനു മൊഴിനൽകാൻ ആവശ്യപ്പെട്ടാൽ ആൻഡ്രൂ മൗണ്ട്ബാറ്റൺ അതുചെയ്യണമെന്നും സ്‌റ്റാർമർ പറഞ്ഞു. ആൻഡ്രൂ മൗണ്ട്ബാ റ്റനെതിരെ പൊലീസ് നിലവിൽ കുറ്റങ്ങ ളൊന്നും ചുമത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെ ടുത്തലുകൾ അടിസ്‌ഥാനമാക്കി ഓഫിസ് രേഖകൾ ദുരുപയോഗം ചെയ്ത കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും. ആൻഡ്രൂ മൗണ്ട് ബാറ്റന്റെ അറസ്‌റ്റിനെ കുറിച്ചു കൂടുതൽഅഭിപ്രായം പറയുന്നത് ശരിയല്ലെന്നു ചാൾസ് മൂന്നാമൻ രാജാവ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും നിങ്ങൾക്കെല്ലാവർക്കും വേണ്ടിഞങ്ങളുടെ കടമകളും സേവന ങ്ങളും ഞാനും എന്റെ കുടുംബവും തുടരുമെന്നുംജനങ്ങളോടായി ചാൾസ് മൂന്നാമൻ പറഞ്ഞു

Epstein file: British royal Andrew Mountbatten-Windsor arrested

Share Email
Top