എപ്സ്റ്റീന്‍ ഫയല്‍ വിവാദം കത്തുന്നു: മുന്‍ ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത്

എപ്സ്റ്റീന്‍ ഫയല്‍ വിവാദം കത്തുന്നു: മുന്‍ ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത്

ലണ്ടന്‍: ലൈംഗീക കുറ്റവാളി ജഫ്രീ എപ്സ്റ്റിനുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ പുറത്തുവരുന്നതോടെ ലോക രാജ്യത്തെ പല പ്രമുഖരുടേയും മുട്ടിടിക്കുന്നു. മുമ്പ് തന്നെ ഫയലില്‍ ഇടം പിടിച്ച മുന്‍ ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മണ്ടല്‍സണിന് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച പുറത്തുപോകേണ്ടി വന്നു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട് എപ്സ്റ്റീന്‍ ഫയലുകളില്‍ മണ്ടല്‍സണിന്റെ പേരും സാമ്പത്തീക ഇടപാടുകളും പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയിലെ മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍കൂടിയായ ലോര്‍ഡിന് പാര്‍ട്ടിയില്‍ നിന്നു പോലും രാജി വെച്ച് പുറത്തുപോവേണ്ട സ്ഥിതി വന്നിരിക്കുന്നത്. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം തന്റെ പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ലേബര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചതായി ലോര്‍ഡ് മണ്ടല്‍സണ്‍ പറയുന്നു.

എപ്സ്റ്റീനുമായുള്ള മുന്‍കാല ബന്ധങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷം യുഎസ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് മണ്ടല്‍സണ്‍ പുറത്താക്കപ്പെട്ടിരുന്നു. 2003 ലും 2004 ലും മൂന്ന് വ്യത്യസ്ത ഇടപാടുകളിലായി ലോര്‍ഡ് മണ്ടല്‍സണിന് 25,000 ഡോളര്‍ എപ്സ്റ്റീന്‍ നല്കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എപ്സ്റ്റീന്‍ 20 വര്‍ഷം മുമ്പ് തനിക്ക് പണം നല്‍കിയെന്ന ആരോപണങ്ങള്‍ തെറ്റാണെന്നെന്നു മണ്ടല്‍സണ്‍ പറയുന്നു. ഇത്തരത്തില്‍ പണം നല്കിയതു സംബന്ധിച്ച് രേഖകളോ ഓര്‍മയോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോഴും ഈ പേരില്‍ ലേബര്‍ പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഞാന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്നതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്കിയ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കു പിന്നാലെ മണ്ടല്‍സണെ പുറത്താക്കുന്നതിനുപകരം ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ അനുവദിച്ചതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറിനെ വിമര്‍ശിച്ചു. ലോര്‍ഡ് മണ്ടല്‍സണിന്റെ അംഗത്വം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനും കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോച്ച് ഞായറാഴ്ച പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Epstein file controversy flares up: Former British minister Lord Mandelson quits Labour Party

Share Email
Top