ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറായെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് നടത്തി ഒരു ദിവസം പിന്നിട്ടിട്ടും വ്യാപാര കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തെത്തിയിട്ടില്ല. നികുതി 18 ശതമാനമായി കുറയ്ക്കുമെന്നു പറയുന്നതിന് അപ്പുറത്തേയക്ക് ബാക്കി കാര്യങ്ങളില്‍ ഒന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. ശുഭദിനമെന്ന പരാമര്‍ഷം ഇന്ത്യന്‍ വാണിജ്യമന്ത്രി പറഞ്ഞപ്പോഴും കരാറിലെ കൂടുതല്‍ വിവരങ്ങളില്‍ ഇനിയും വ്യക്തതയില്ല.
വ്യാപാരക്കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയോ കേന്ദ്ര വാണിജ്യമന്ത്രിയോ ഒന്നും വെളിപ്പെടുത്തുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അദാനിക്കെതിരായ കേസും എപ്സ്റ്റീന്‍ ഫയലുകളും മുന്നില്‍ നിര്‍ത്തി കേന്ദ്രസ ര്‍ക്കാരിനെ സമ്മര്‍ദ ത്തിലാക്കിയാണ് അമേരിക്ക അവര്‍ക്ക് അനുകൂലമായ ഡീല്‍ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിക രിച്ചു.അമേരിക്കന്‍ കാര്‍ഷികോ ല്‍പന്നങ്ങ ള്‍ പൂജ്യം തീരുവയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമോ എന്ന ഭീതി ശക്തമായി. അമേരിക്കന്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, വൈന്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ പൂജ്യമാക്കുമെന്നാണ് ധാരണയെന്ന് യൂഎസ് ട്രേഡ് പ്രസന്റേറ്റീവ് ജേമിസണ്‍ ഗ്രീര്‍ പറഞ്ഞു.
ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമാ ക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരുത്തു കാട്ടി. എന്നാല്‍ ഇന്ന് നിഫ്റ്റി രാവിലെ 80 പോയിന്റ് ഇടിഞ്ഞു.വിപണികളെയും സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ്, ചൈനയില്‍ ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയവ 0.60% വരെ നഷ്ടത്തിലായി. ഇന്ത്യന്‍ വിപണിക്കും ഇത് സമ്മര്‍ദമാകും
Even after a day of signing the India-US trade deal, no one knows anything about the content of the deal.
.











