കംബോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ കേന്ദ്രത്തില്‍ വ്യാജ ഇന്ത്യന്‍ പോലീസ് സ്‌റ്റേഷനും ഗാന്ധിജിയുടെ ചിത്രവും

കംബോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ കേന്ദ്രത്തില്‍ വ്യാജ ഇന്ത്യന്‍ പോലീസ് സ്‌റ്റേഷനും ഗാന്ധിജിയുടെ ചിത്രവും

കംപോട്ട: രാജ്യാന്തര തലത്തില്‍ വന്‍ തോതില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് പരിശോധനയില്‍ കംബോഡിയയില്‍ വ്യാജ ഇന്ത്യന്‍ പോലീസ് സ്്‌റ്റേഷനും ഗാന്ധിജിയുടെ ചിത്രവും കണ്ടെത്തി. ഇന്ത്യക്കാരെ ഉള്‍പ്പെടെ വന്‍ തോതില്‍ തട്ടിപ്പിന് ലക്ഷ്യമിട്ടുള്ള വലിയ സംഘമാണഅ ഇതിനു പിന്നലെന്നു കംബോഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 200 തട്ടിപ്പ് കേന്ദ്രങ്ങള്‍ പൂട്ടിച്ചതായി കംബോഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

വിയറ്റ്‌നാം അതിര്‍ത്തിക്കടുത്തുള്ള കംപോട്ട് പ്രവിശ്യയിലെ ഒരു കേന്ദ്രത്തില്‍ നടന്ന പരിശോധനയിലാണ് ഒരു വ്യാജ ഇന്ത്യന്‍ പോലീസ് സ്റ്റേഷനും മഹാത്മാഗാന്ധിയുടെ ചിത്രവും കണ്ടെത്തിയത്്. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇത്തരം വ്യാജ സംവിധാനങ്ങള്‍ ഇവര്‍ ഒരുക്കിയിരുന്നത്. കംപോട്ടിലെ മൈ കാസിനോ എന്ന കെട്ടിട സമുച്ചയത്തിലാണ് വ്യാജ പോലീസ് സ്റ്റേഷന്‍ കണ്ടെത്തിയത്. ഇവിടെ കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും വന്‍ശേഖരം ഉണ്ടായിരുന്നു. തായ്ലന്‍ഡിലെയും ഇന്ത്യയിലെയും ആളുകളെ വിളിക്കാന്‍ പ്രത്യേക സ്റ്റുഡിയോ ബൂത്തുകളും തയ്യാറാക്കിയിരുന്നു.

യൂണിഫോമും പോലീസ് സ്റ്റേഷന്റെ പശ്ചാത്തലവും ഉപയോഗിച്ച് വീഡിയോ കോളുകള്‍ ചെയ്താണ് ഇവര്‍ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതിലൂടെ ഇന്ത്യക്കാരായ ഇരകളില്‍ വിശ്വാസം ജനിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇത്തരത്തില്‍ വ്യാജ പോലീസ് ഓഫീസര്‍മാരായി ചമഞ്ഞാണ് കോടിക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിരുന്നത്.

കംബോഡിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പ്രതിരോധ കമ്മീഷന്‍ അധ്യക്ഷന്‍ ഛായ് സിന ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുവരെ 190 ഓളം കേന്ദ്രങ്ങള്‍ അധികൃതര്‍ പൂട്ടി. ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 173 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 11,000 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.

Fake Indian police station and Gandhiji’s picture in Cambodia’s online fraud center

Share Email
LATEST
More Articles
Top