ക്രോസ്സ്റോഡ്‌സ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പുരസ്‌കാരങ്ങളുമായി ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ ‘മാസ്റ്റര്‍ പ്ലാന്‍’

ക്രോസ്സ്റോഡ്‌സ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്നു പുരസ്‌കാരങ്ങളുമായി ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ ‘മാസ്റ്റര്‍ പ്ലാന്‍’

ജീമോന്‍ റാന്നി

ഡാളസ്: കാനഡ റ്റൊറന്‍ഡോ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രോസ്‌റോഡ്‌സ് (CROSSROADS) ഷോര്‍ട് ഫിലിം മത്സരത്തില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ടീം മിന്നും വിജയങ്ങള്‍ കരസ്ഥമാക്കി

പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോണ്‍ മാക്‌സ്, റവ. റെന്‍സി തോമസ് എന്നിവരടങ്ങിയ ജൂറി പാനല്‍ നിരവധി ഷോര്‍ട് ഫിലിമുകളില്‍ നിന്നുമാണ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ടീം അവതരിപ്പിച്ച ‘മാസ്റ്റര്‍ പ്ലാന്‍’ എന്ന ഹ്രസ്വചിത്രത്തിനു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
ലഭിച്ച പുരസ്‌കാരങ്ങള്‍:

  • മികച്ച നടി (Distinguished Actress): റിനി ഷിബു
  • മികച്ച സംവിധായകന്‍ (Distinguished Director): ക്രിസ്റ്റി നൈനാന്‍ പള്ളിക്കല്‍
  • കമ്മ്യൂണിറ്റി ഇന്‍വോള്‍വ്മെന്റ് അവാര്‍ഡ് (Community Involvement award

മനുഷ്യസഹജമായ പോരാട്ടങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണകള്‍ക്കിടയിലും ദൈവികമായ പദ്ധതികള്‍ എങ്ങനെ വെളിപ്പെടുന്നു എന്ന പ്രമേയമാണ് ‘മാസ്റ്റര്‍ പ്ലാന്‍’ കൈകാര്യം ചെയ്യുന്നത്. വ്യക്തിപരമായ താല്പര്യങ്ങളും ദൈവഹിതവും തമ്മിലുള്ള സംഘര്‍ഷങ്ങളെയും, പൂര്‍ണ്ണമായ സമര്‍പ്പണത്തിലൂടെ അനിശ്ചിതത്വങ്ങള്‍ എങ്ങനെ പ്രത്യാശയായി മാറുന്നുവെന്നും ചിത്രം മനോഹരമായി ദൃശ്യവല്‍ക്കരിക്കുന്നു.
ശക്തമായ അഭിനയമുഹൂര്‍ത്തങ്ങളും വൈകാരികമായ ആഴവുമുള്ള ഈ ചിത്രം വിശ്വാസത്തെയും ദൈവിക നയിപ്പിനെയും കുറിച്ചുള്ള ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ഈ നേട്ടം ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിമാന നിമിഷമായി മാറി.

അണിയറ പ്രവര്‍ത്തകര്‍:

  • രചന, സംവിധാനം, എഡിറ്റിംഗ്: ക്രിസ്റ്റി നൈനാന്‍ പള്ളിക്കല്‍
  • ഡ്രമാറ്റര്‍ജി: റോബി പുതുപ്പള്ളി
  • ക്യാമറ: ലിബിന്‍ മാത്യു, ജിബിന്‍ മാത്യു
  • പ്രോപ്സ് & ആര്‍ട്ട്: സോജി സാം
  • മേക്കപ്പ് സ്‌പെഷ്യലിസ്റ്റ്: റൂബിന്‍ ഫിലിപ്പ്
  • ഗാനരചന: ബിജോയ് ബാബു
  • സംഗീതം: ആരോണ്‍ എബ്രഹാം

Farmers Branch Parish’s ‘Master Plan’ wins three awards at Crossroads Short Film Festival

Share Email
LATEST
More Articles
Top