മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവിന്‍റെ ക്രൂരത, പ്രതി പൊലീസിൽ കീഴടങ്ങി

മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവിന്‍റെ ക്രൂരത, പ്രതി പൊലീസിൽ കീഴടങ്ങി

കാസർകോട് കാസർകോ‍ഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു .

Share Email
More Articles
Top