ന്യൂയോർക്ക്: ലോകത്തിലെ തന്നെ പല പ്രമുഖരും പ്രതിക്കൂട്ടിലായി മാറിയ ജെഫ്രി എപ്സ്റ്റീൻ കേസിൽ എപ്സ്റ്റിൻ സെക്സ് റാക്കറ്റ് നടത്തിയതായി തെളിവില്ലെന്ന് എഫ്.ബി.ഐ.
യു.എസിലെ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ പ്രമുഖർക്ക് ലൈംഗി കാവശ്യ ത്തിനായി ആളുകളെ എത്തിച്ചു നല്കുന്ന ശൃംഖല നടത്തിയെന്നതിന് തെളി വിനല്ലെ ന്നാണ് എഫ്.ബി.ഐ വ്യക്തമാക്കിയത്. എപ്സ്റ്റീന്റെ വീടുകളിൽനിന്നു പിടിച്ചെടുത്ത ഫോട്ടോയിലും വീഡിയോകളിലും ആരെ യെങ്കിലും ലൈംഗികമായി ഉപദ്രവി ക്കുന്നതിൻ്റെ തെളിവില്ലെന്നും എഫ്ബിഐ പറയുന്നു.
എപ്സ്റ്റീൻ നടത്തിയ സാമ്പത്തിക ഇടപാ ടുകളും എഫ്.ബി.ഐ. പരിശോ ധിച്ചു. എപ്സ്റ്റീന്റെ ഫ്ലോറിഡയിലെ വീട്ടിൽ ലൈംഗികപീഡനത്തിന് 14-കാരി ഇരയായി എന്ന കേസിൽ 2005-ലാണ് ഇയാളുടെ പേരിൽ ആദ്യം അന്വേഷണമുണ്ടായത്. 35 പെൺകുട്ടികളും സമാനകാര്യം പോലീസിനോടു പറഞ്ഞു.
എന്നാൽ അന്ന് ഈ കേസിൽ 18 മാസം ജയിലിൽകിടന്ന എപ്സ്റ്റീൻ ഒത്തുതീർപ്പു കരാറുണ്ടാക്കി പുറത്തിറങ്ങി. പിന്നീട് 2019 ജൂലായിൽ മറ്റൊരു ലൈംഗിക ക്കുറ്റകൃത്യ ക്കേസിലാണ് അറസ്റ്റിലായത്. വിചാരണ കാത്ത് ന്യൂയോർക്കിലെ ജയിലിൽ വച്ച് ആത്മഹത്യചെയ്തു. എപ്സ്റ്റീനുവേണ്ടി പെൺകുട്ടികളെ കണ്ടെത്തുകയും ലൈം ഗികാതിക്രമങ്ങളിൽ പങ്കാളിയാകുകയും ചെയ്‌തു എന്നുപറഞ്ഞ കൂട്ടാളി ഗിസ്ലെയ്‌ൻ മാക്‌സ്‌വെൽ 20 വർഷത്തെ തടവുശിക്ഷ യനുഭവിക്കുകയാണ്.
FBI says no evidence Jeffrey Epstein ran sex racket













