ബലൂചിസ്ഥാനില്‍ രൂക്ഷമായ പോരാട്ടം: 145 ബലൂചിസ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ വധിച്ചതായി പാക്ക് സേന

ബലൂചിസ്ഥാനില്‍ രൂക്ഷമായ പോരാട്ടം: 145 ബലൂചിസ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ വധിച്ചതായി പാക്ക് സേന

ക്വെറ്റ : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ 145 ബിഎല്‍എ അംഗങ്ങളെ വധിച്ചതായി പാക്ക് സൈന്യം.ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഓപ്പറേഷന്‍ ഹെറോഫിലൂടെ സൈനികരും പൊലീസുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശ വാദവുമായി രംഗത്ത് എത്തിയതിനു പിന്നാലെ പാക്ക് സൈന്യം തിരിച്ചടി ശക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ ബിഎല്‍എയുടെ 145 പേര്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച സംഘടിതമായി ബിഎല്‍എ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയില്‍, റോഡ് മേഖലകളില്‍ ആക്രമണം അഴിച്ചുവിട്ടു. ഒരു ഡസനോളം സ്ഥലങ്ങളില്‍ ഒരേസമയം ആക്രമണം നടത്താനും ബിഎല്‍എയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
Fierce fighting in Balochistan: Pakistan army says 145 Baloch Liberation Army members killed

Share Email
LATEST
More Articles
Top